സംസ്ഥാനത്തെ പ്രതിദിന കോവിഡ് മൂന്നുവര്‍ഷത്തിനുശേഷം ആദ്യമായി പൂജ്യമായി

Advertisement

തിരുവനന്തപുരം.സംസ്ഥാനത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നു വർഷത്തിനു ശേഷം അദ്യമായി പൂജ്യത്തിലെത്തി. കഴിഞ്ഞ ബുധനാഴ്ചത്തെ കോവിഡ് കണക്കിലാണ് പൂജ്യം രേഖപ്പെടുത്തിയത്. 2020 മേയ് 7 നായിരുന്നു ഇതിനു മുമ്പ് കോവിഡ് കേസുകൾ പൂജ്യത്തിലെത്തിയത്. പരിശോധനകൾ കുറഞ്ഞതും ഇപ്പോൾ കോവിഡ് കേസുകൾ കുറയാൻ കാരണമായിട്ടുണ്ട്. രാജ്യത്താകെ 50 ൽ താഴെ പേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്.

Advertisement