കുതിരപ്പുഴയിൽ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായുള്ള തിരച്ചിൽ നാലാം ദിവസവും തുടരും

Advertisement

മലപ്പുറം.അമരംബലം കുതിരപ്പുഴയിൽ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായുള്ള തിരച്ചിൽ നാലാം ദിവസവും തുടരും.
കഴിഞ്ഞ ബുധനാഴ്ചയാണ് ഒരു കുടുംബത്തിലെ അഞ്ചുപേരെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്.രണ്ട് കുട്ടികളും അമ്മയും ഉൾപ്പടെ മൂന്ന് പേർ രക്ഷപ്പെട്ടു.എന്നാൽ മുത്തശ്ശി സുശീലയും കൊച്ചുമകൾ അനുശ്രീയും ഒഴുക്കിൽ പെടുകയായിരുന്നു.
എൻഡിആർഎഫ് ,ഫയർഫോഴ്‌സ് ,ഇആർഎഫ് വളണ്ടിയർമാർ എന്നിവർ മൂന്ന് ബോട്ടുകളിലായാണ് തിരച്ചിൽ നടത്തുന്നത്. പുഴയിലെ അടി ഒഴുക്ക് തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.