ആരോപണങ്ങൾക്കിടെ എസ്എഫ്ഐ സംസ്ഥാന പഠന ക്യാംപിന് ഇന്ന് തുടക്കം

Advertisement

തിരുവനന്തപുരം . എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിനെതിരായ ആരോപണങ്ങൾക്കിടെ നിർണായക സംസ്ഥാന പഠന ക്യാംപിന് ഇന്ന് തുടക്കം.’ എസ്എഫ്ഐ തുടരെ വിവാദങ്ങളിൽ പെട്ടത്തിൽ കടുത്ത അതൃപ്തിയിലാണ് സിപിഎം നേതൃത്വം.

സംഘടനാ ബോധം ഇല്ലായ്മയുടെയും നേതൃത്വത്തിന്റെ പക്വതക്കുറവിന്റെയും പ്രതിഫലനമാണ് എസ്എഫ്ഐയിലെ പ്രശ്നങ്ങൾ എന്നും സിപിഎം വിലയിരുത്തിയിരുന്നു. ഇത് മറികടക്കാനാണ് എസ്എഫ്ഐയിലും തെറ്റ് തിരുത്തലിനും സംഘടനാ ബോധം പകർന്നു നൽകാനുള്ള പഠന ക്ലാസുകൾക്കും സിപിഎം തീരുമാനമെടുത്തത്.

മൂന്ന് ദിവസത്തെ പഠന ക്യാമ്പ് വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിലാണ്. സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ ക്ലാസുകൾ എടുക്കും. എസ്എഫ്ഐയുടെ നേതൃത്വത്തിൽ അഴിച്ചുപണി വന്നേക്കുമെന്ന് സൂചനകൾ സിപിഎം നേതൃത്വം തള്ളി.