വാർത്താനോട്ടം,വാര്‍ത്തകളുടെ തോരാമഴ

Advertisement

2023 ജൂലൈ 08 ശനി

BREAKING NEWS

👉 ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞടുപ്പിൻ്റെ വോട്ടി ഗിനിടെ അക്രമം ,വെടി വെയ്പ്പ; 3 തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു.

👉 മൂർഷിദ് ബാദിൽ കോൺഗെസ് – തൃണമൂൽ പ്രവർത്തകർ ഏറ്റ് മുട്ടി

👉 കൂച്ച് ബീഹാറിൽ പോളിഗ് ബൂത്തിൽ ബാലറ്റ് പേപ്പറുകൾ കത്തിച്ചു.

👉 തിരുവനന്തപുരം പാൽ കുളങ്ങരയിൽ ഇന്ന് പുലർച്ചെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീട്ടിനുള്ളിൽ വെള്ളക്കെട്ട്; ഫയർഫോഴ്സ് എത്തി വെള്ളം പമ്പ് ചെയ്യുന്നു.

👉 കൊച്ചിയിൽ ഇന്ന് പുലർച്ചെ മുതൽ കനത്ത മഴയും മഴയും
കടലാക്രമണവും

👉കുട്ടനാട് ,അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷം

👉കോഴിക്കോട് ,കണ്ണൂർ കാസർകോട് ,വയനാട് ജില്ലകളിൽ യല്ലോ അലട്ടർട്ട്; കാസർകോട് പുഴകൾ കരകവിഞ്ഞു

👉 തങ്ങളുടെ കൈവശമുണ്ടായിരുന്ന 30,000 ടൺ രാസായുധങ്ങൾ നശിപ്പിച്ചെന്ന് അമേരിക്ക

👉മണിപ്പൂരിലുണ്ടായത് കൃസ്ത്യാനികൾക്കെതിരായ ആക്രമണമല്ലെന്ന് കേന്ദ്ര സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്; രാഷ്ട്രപതി ഭരണം പരിഹാരമല്ലന്നും മന്ത്രി

👉 തലസ്ഥാനമാറ്റ വിവാദം ഇടത് സർക്കാർ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ മന:പൂർവ്വം കുത്തിപ്പൊക്കിയതെന്ന് ഹൈബി ഈഡൻ എം പി .

കേരളീയം

👉കേരളത്തില്‍ മഴ തുടരും. മണ്‍സൂണ്‍ പാത്തി തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതും പശ്ചിമ ബംഗാള്‍ വടക്കന്‍ ഒഡിഷക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതുമാണ് മഴ ശക്തമായി തുടരാന്‍ കാരണം.

👉മലപ്പുറം ജില്ലയില്‍ അടക്കം പലയിടത്തും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്കുപോലും പ്ലസ് വണ്‍ പ്രവേശനം നേടാനാകാത്ത സാഹചര്യത്തില്‍ അടുത്ത ദിവസം മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് അവലോകന യോഗം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇത്തവണ പ്ലസ് വണ്‍കാര്‍ക്ക് 50 അധിക അധ്യയന ദിവസങ്ങള്‍ ലഭിക്കും. സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകളിലേക്ക് 12 വരെ അപേക്ഷിക്കാവുന്നതാണ്. മന്ത്രി പറഞ്ഞു.

👉സംസ്ഥാനത്ത് പനി ബാധിച്ച് ഇന്നലെ ആറു മരണം. എലിപ്പനി ബാധിച്ചാണ് ഒരാള്‍ മരിച്ചത്. ഒരു മരണം എച്ച്1 എന്‍1 ബാധിച്ചാണെന്ന് സംശയിക്കുന്നു. നാലു പേരുടെ മരണം ഡെങ്കിപ്പനി മൂലമാണെന്ന് സംശയമുണ്ട്. ഇതുവരെ 127 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ 11,418 പേര്‍ പനിക്കു ചികിത്സ തേടി.

👉കാലവര്‍ഷക്കെടുതി കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പനിക്കണക്കുപോലും ആരോഗ്യവകുപ്പ് പുറത്തുവിടുന്നില്ല. കൊവിഡിന് ശേഷം സംസ്ഥാനത്ത് മരണങ്ങള്‍ ഇരട്ടിയായി. ആരോഗ്യവകുപ്പ് പഠനം നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

👉രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുജറാത്തില്‍ നിന്നുള്ള വിധി കേട്ടപ്പോള്‍ യേശുദേവന്‍ പറഞ്ഞ ഒരു വാചകമാണ് ഓര്‍മ്മ വന്നത്. നസ്രത്തില്‍നിന്നും നന്മ പ്രതീക്ഷിക്കേണ്ടെന്നതാണ് അതെന്നും അദ്ദേഹം വിവരിച്ചു.

👉ഏകീകൃത സിവില്‍ കോഡിനെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസ് തന്നെ നേതൃത്വം നല്‍കണമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അതില്‍ സിപിഎമ്മും ഒപ്പമുണ്ടാകണം. പാര്‍ലമെന്റിന് അകത്തും പുറത്തും ഈ വിഷയത്തില്‍ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി നിന്ന് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

👉മണിപ്പൂര്‍ കലാപം ഒരു വിഭാഗത്തെ ഇല്ലാതാക്കാന്‍ ആസൂത്രണം ചെയ്തതാണെന്ന് താമരശേരി ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍. തിരക്കഥ തയ്യാറാക്കിയാണ് ആക്രമണം നടത്തിയത്. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു. ഇന്ന് മണിപ്പൂരെങ്കില്‍ നാളെ കേരളം ആണ് എന്ന് ഭീതിയുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

👉ബിജെപി വിട്ട നടന്‍ ഭീമന്‍ രഘു സിപിഎമ്മിലെത്തി. എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു. സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

👉പിതാവിനെ കാണാനെത്തി ആശുപത്രിയിലായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ബംഗ്ലൂരുവിലേക്കു മടങ്ങിപ്പോയി. കോടതിയില്‍നിന്ന് പ്രത്യേക അനുമതി വാങ്ങി എത്തിയ അദ്ദേഹത്തിനു പിതാവിനെ കാണാനായില്ല. കൊച്ചിയില്‍ വിമാനമിറങ്ങിയതിനു പിറകേ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അന്‍വാര്‍ശേരിയിലേക്കു പോകാനായില്ല.

👉സ്‌കൂളിന്റെ മേല്‍ക്കൂരയിലെ ഓട് ഇളകി താഴെ വീണ് അധ്യാപികയ്ക്കും കുട്ടിക്കും പരിക്കേറ്റു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണ ദേശബന്ധു എല്‍പി സ്‌കൂളിലാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ വിടുന്നതിനു തൊട്ടുമുന്‍പായിരുന്നു അപകടം സംഭവിച്ചത്.

👉പെരിങ്ങല്‍കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ നാലടി ഉയരത്തില്‍ തുറന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണു വെള്ളം തുറന്നുവിട്ടത്.

👉പാലക്കാട് പിലായിരി പഞ്ചായത്തില്‍ നടന്ന അവിശ്വാസ പ്രമേയം വോട്ടെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് സിപിഎമ്മിനെ പിന്തുണച്ച മൂന്നു പഞ്ചായത്ത് മെമ്പര്‍മാരെയും ബി ജെ പി പുറത്താക്കി.

👉കൂടത്തായ് റോയ് തോമസ് വധക്കേസില്‍ ഒന്നാം പ്രതി ജോളിക്കെതിരെ സഹോദരന്റെ മൊഴി. കൊലപാതകം നടത്തിയതു താനെന്നു ജോളി സമ്മതിച്ചിരുന്നതായി മൂത്ത സഹോദരന്‍ ജോര്‍ജ് വിചാരണ കോടതിയില്‍ മൊഴി നല്‍കി.

👉പാട്ടു പാടിച്ചു താരമാക്കാമെന്നു വാഗ്ദാനം ചെയ്ത് കാഴ്ച പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റിലായി. കോട്ടയം സ്വദേശി ജീമോനെയാണ് എറണാകുളം മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ചെറായിയിലെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചെന്നാണു കേസ്.

👉പാലക്കാട് തെങ്കര കൈതച്ചിറയില്‍ കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ കോഴിഫാമിലെ 300 കോഴികള്‍ ചത്തു. അപ്പക്കാട് ഇടശ്ശേരില്‍ റെജി സ്‌കറിയയുടെ ഫാമിലെ കോഴികളെയാണ് കാട്ടുപൂച്ച കൊന്നത്.

ദേശീയം

👉ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക അതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എം പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ തെളിവുകളുണ്ടെന്നും 18 നു നേരിട്ടു ഹാജരാകണമെന്നും ഡല്‍ഹി റോസ് അവന്യു കോടതി.

👉മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലെ ശിക്ഷ റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം. സുപ്രീംകോടതി കേസില്‍ ഉടന്‍ ഇടപെടുന്നില്ലെങ്കില്‍ മാത്രമേ വയനാട് ലോക്സഭാ സീറ്റില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടാകൂ.

👉ബാലസോര്‍ ട്രെയിന്‍ അപകടത്തിന്റെ പേരില്‍ റെയില്‍വേയിലെ മൂന്നു പേരെ സിബിഐ അറസ്റ്റ് ചെയ്തു. റെയില്‍വെ സീനിയര്‍ സെകഷന്‍ എന്‍ജിനീയര്‍ അരുണ്‍ കുമാര്‍ മഹന്ത, സെകഷന്‍ എന്‍ജിനീയര്‍ മുഹമ്മദ് അമീര്‍ ഖാന്‍, ടെക്നീഷ്യന്‍ പപ്പുകുമാര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അപകടത്തിനു കാരണം സിഗ്നലിംഗ്, ഓപ്പറേഷന്‍സ് വിഭാഗങ്ങളുടെ വീഴ്ചയെന്നു കണ്ടെത്തിയിരുന്നു.

◾👉മദ്യനയക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സിസോദിയയുടെ ഉള്‍പ്പെടെ 52.24 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സിസോദിയുടെ ഫ്ളാറ്റും സിസോദിയയുടെ ഭാര്യ സീമയുടെ 11 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് 128.78 കോടി രൂപയുടെ സ്വത്ത് ഇതുവരെ കണ്ടുകെട്ടി.

👉 ത്രിപുര നിയമസഭയില്‍ കൈയാങ്കളി. ബിജെപി എംഎല്‍എ അശ്ലീല വീഡിയോ കണ്ടതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചോദ്യം ഉന്നയിച്ചതോടെയാണ് ബിജെപി – തിപ്ര മോത എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെത്തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു. സഭാ നടപടികള്‍ തടസപ്പെടുത്തിയ അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

👉 മോദി പരാമര്‍ശത്തിലെ മാനനഷ്ടക്കേസിലെ വിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധി അപ്രതീക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു. ഒരു സമുദായത്തിന് മാനഹാനി ഉണ്ടാക്കിയിട്ടില്ല. പരാതി നല്‍കിയവര്‍ക്ക് എങ്ങനെ മാനഹാനിയുണ്ടായെന്ന് വ്യക്തമല്ല. ജനങ്ങള്‍ക്കു മുന്‍പില്‍ ഇതെല്ലാം തുറന്നുകാട്ടും. അദ്ദേഹം പറഞ്ഞു.

👉ഉത്തരേന്ത്യയില്‍ പലയിടത്തും തക്കാളിക്കു വില ഇരുന്നൂറു രൂപയ്ക്കു മുകളിലെത്തി. ഉത്തരാഖണ്ഡിലെ ഗംഗോത്രോ ധാമില്‍ കിലോഗ്രാമിന് 250 രൂപയാണു വില.

👉മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജീല്ലയില്‍ ഇന്നലെയുണ്ടായ വെടിവയ്പില്‍ പതിനേഴുകാരന്‍ ഉള്‍പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ കുക്കി വിഭാഗക്കാരും ഒരാള്‍ മെയ്തെയ് വിഭാഗക്കാരനുമാണ്.

👉പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനു രാജ്യദ്രോഹക്കുറ്റം ചുമത്തിയതു ബംഗളൂരു ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും വിമര്‍ശിക്കാം. എന്നാല്‍ അധിക്ഷേപിക്കുന്നതു ശരിയല്ല. വിമര്‍ശനം രാജ്യദ്രോഹമല്ല. പൗരത്വ നിയമം നടപ്പാക്കിയതിനെതിരേ വിദ്യാര്‍ത്ഥികളെക്കൊണ്ടു നാടകം അവതരിപ്പിച്ച ബിഡാറിലെ ഷബീന്‍ സ്‌കൂള്‍ മാനേജുമെന്റിനെതിരേ ഫയല്‍ ചെയ്ത കേസ് തള്ളിക്കൊണ്ടാണ് ഉത്തരവ്.

കായികം

👉ആഷസ് മൂന്നാം ടെസ്റ്റ് ആവേശത്തിലേക്ക്. ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗ്സ് സ്‌കോറായ 263 റണ്‍സിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട്, ഓസ്ട്രേലിയക്ക് 26 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ ലീഡ് നല്‍കി, 237 റണ്‍സിന് പുറത്തായി. 80 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് 200 കടക്കാന്‍ സഹായിച്ചത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 116 ന് 4 എന്ന നിലയിലാണ്.

Advertisement