തൊട്ടതെല്ലാം പൊന്നാക്കിയ കൊല്ലത്തിന്റെ സ്വന്തം രവിമുതലാളി….

Advertisement

സിനിമ മേഖലയ്ക്ക് പുറമേ കേരളത്തിലെ കശുവണ്ടി വ്യവസായത്തിലും കെ.രവീന്ദ്രനാഥ് എന്ന പേര് വിസ്മരിക്കാനാവില്ല. ജനറല്‍ പിക്‌ചേഴ്സ് രവി, അച്ചാണി രവി, രവി മുതലാളി അങ്ങനെ പലപേരുകളിലും നാട് അദ്ദേഹത്തെ സ്‌നേഹാദരവോടെ വിളിച്ചിരുന്നു.
1957-ല്‍ വിജയലക്ഷ്മി കാഷ്യൂ എന്നപേരില്‍ കശുവണ്ടി കയറ്റുമതി രംഗത്തെത്തി. കൊല്ലത്തിന്റെ കശുവണ്ടിപ്പെരുമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു. കൊല്ലത്തെ ആദ്യകാല കശുവണ്ടി വ്യവസായികളില്‍ ഒരാളായ പി. കൃഷ്ണപിള്ളയുടെയും നാണിയമ്മയുടെയും മകനായ രവീന്ദ്രനാഥന്‍ നായര്‍ കശുവണ്ടിവ്യവസായത്തില്‍ സജീവമായിരുന്നു. ഒരേസമയം പതിന്നാലോളം ഫാക്ടറികള്‍ അദ്ദേഹം നടത്തി. വരുമാനത്തിന്റെ നല്ലൊരുഭാഗം കലാസാംസ്‌കാരിക രംഗത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഇദ്ദേഹം നീക്കിവെച്ചത്.
സിനിമയുടെ സാമ്പത്തികലാഭം കലാ, സാംസ്‌കാരികരംഗത്ത് ചെലവഴിച്ചും മാതൃകയായ ജീവിതമാണ് അദ്ദേഹത്തിന്റേത്. കൊല്ലം പബ്ലിക് ലൈബ്രറിക്ക് പുറമേ, ബാലഭവന്‍ ഓഡിറ്റോറിയം, ജില്ലാ ആസ്പത്രിയിലെ കുട്ടികളുടെ വാര്‍ഡ്, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, ആശ്രാമത്തെ രക്തബാങ്ക് കെട്ടിടം, ചവറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറി എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ സാമൂഹിക സമര്‍പ്പണങ്ങളാണ്.

Advertisement