കോടതി വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച സന്തോഷമായിരുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കൽ

Advertisement

ജലന്ധർ:തനിക്കെതിരെയുണ്ടായത് വ്യാജ കേസാണെന്ന് ജലന്ധർ രൂപത മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. തെറ്റ് ചെയ്യാത്തത് കൊണ്ട് താൻ ഭയപ്പെട്ടില്ല. കോടതി തന്നെ വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച സന്തോഷമായിരുന്നുവെന്നും ജലന്ധറിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. വ്യാജ കേസാണ് ചുമത്തിയത്. എന്തായാലും പ്രാർഥന ദൈവം കേട്ടു. 

എല്ലാവർക്കും ഒരു ലക്ഷ്യമുണ്ടാകണമെന്ന് അബ്ദുൽ കലാം പറഞ്ഞിട്ടുണ്ട്. മിഷനറി ആകണം എന്നതായിരുന്നു തന്റെ ലക്ഷ്യം. കുടുംബത്തിന്റെ എതിർപ്പ് മറികടന്നും താൻ മിഷനറിയായി. ദൈവമാണ് തന്നെ ജലന്ധറിലേക്ക് എത്തിച്ചത്. രാഷ്ട്രീയപരമായി സമുദായം ശക്തിപ്പെടണമെന്നും ഫ്രാങ്കോ പറഞ്ഞു.