2023 ജൂലൈ 09 ഞായർ
BREAKING NEWS
👉 രാമേശ്വരത്ത് നിന്നു മീൻ പിടിക്കാൻ പോയ 15 മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. രണ്ട് ബോട്ട്കളും പിടികൂടി.
👉ഏക സിവിൽ കോഡ്: സി പി എം കൺവൻഷനിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല; തീരുമാനം രാവിലെ പാണക്കാട്ടെ യോഗത്തിൽ പ്രഖ്യാപിക്കും.
👉 ഈ മാസം 18 ന് എൻ ഡി എ യോഗം വിളിച്ച് പ്രധാനമന്ത്രി.
👉 ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴമുന്നറിയിപ്പ്.
👉 മൂന്നാർ ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചിൽ ;ഗതാഗതം സുഗമമാക്കാൻ ഒരാഴ്ച വേണ്ടി വരും.
👉 കാനഡ ഓപ്പണിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് തോൽവി
കേരളീയം
🙏ഏകീകൃത സിവില്‍ കോഡിനെ ആധാരമാക്കി 15 നു കോഴിക്കോട് സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്നു തീരുമാനിക്കാന്‍ മുസ്ലിം ലീഗ് സംസഥാന നേതൃയോഗം ഇന്ന്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ രാവിലെ ഒമ്പതരയ്ക്കാണു യോഗം.
🙏കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഓക്ടോബര്‍ മാസങ്ങളിലെ ഉത്സവ ദിവസങ്ങളില്‍ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക. എക്സ്പ്രസ് മുതല്‍ മുകളിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസുകളിലാണ് കൂട്ടിയ നിരക്ക് ബാധകമാവുക. സിംഗിള്‍ ബര്‍ത്ത് ടിക്കറ്റുകളുടെ നിരക്ക് അഞ്ചു ശതമാനം വര്‍ധിപ്പിക്കും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 15 ശതമാനം നിരക്ക് കുറയും.
🙏ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകള്‍ ഒഴിവുള്ള ട്രെയിനുകളിലെ ടിക്കറ്റു നിരക്കില്‍ 25 ശതമാനം ഇളവ് നല്‍കുമെന്നു റെയില്‍വേ. എസി ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ്. ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരും. വന്ദേഭാരതിനും ബാധകമായിരിക്കും. യാത്രക്കാരുടെ തിരക്കുള്ള കേരളത്തിലെ ട്രെയിനുകളില്‍ ഇളവു ലഭ്യമാകില്ലെങ്കിലും ഉത്തരേന്ത്യയിലെ ട്രെയിനുകളില്‍ ഇളവുണ്ടാകും.
🙏ഏക സിവില്‍കോഡ് വിഷയത്തില്‍ 15 നു കോഴിക്കോട് സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നു സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രിക്കു നിവേദനം നല്‍കും. ഈ വിഷയത്തില്‍ നല്ല പ്രവര്‍ത്തനം നടത്തുന്നവര്‍ക്കൊപ്പം നില്‍ക്കും.
🙏ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, നിയമ മന്ത്രി, നിയമ കമ്മീഷന്‍ എന്നിവര്‍ക്കു നല്‍കിയ നിവേദനത്തിലാണ് ഈ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ ഭരണഘടന ഉറപ്പാക്കുന്ന ബഹുസംസ്‌കാരവും വൈവിധ്യങ്ങളും ഇല്ലായ്മ ചെയ്യുന്ന ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
🙏മണിപ്പൂരില്‍നിന്നു ക്രിസ്തുമതം തുടച്ചുനീക്കാമെന്നതു ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വ്യാമോഹമാണെന്ന് കെസിബിസി ചെയര്‍മാന്‍ ബസേലിയോസ് മാര്‍ ക്ലിമിസ് ബാവ. കലാപം ആളിക്കത്തിച്ചതു സര്‍ക്കാരാണ്. വിഷയത്തില്‍ പ്രധാനമന്ത്രിയും ഭരണകൂടവും മൗനം പാലിക്കുന്നു.
🙏അതിരപ്പള്ളി ആനക്കയത്ത് കാട്ടാന ആക്രമണം. റൈഡേഴ്‌സ് ക്ലബ് അംഗങ്ങളായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശി കുന്നത്തുവീട്ടില്‍ രോഹിത്, എറണാകുളം സ്വദേശിനി ആക്കത്ത് വീട്ടില്‍ സോന എന്നിവര്‍ക്കാണ് പരിക്കേറ്റത്.
🙏കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഹൗസ് സര്‍ജന്മാര്‍ തമ്മില്‍ ഏറ്റുമുട്ടി. വൈകി വന്ന ഹൗസ് സര്‍ജനെ സഹപ്രവര്‍ത്തകനായ ഹൗസ് സര്‍ജന്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണു തര്‍ക്കവും അടിപിടിയും ഉണ്ടായത്. അര മണിക്കൂറോളം നീണ്ട തര്‍ക്കവും അടിപിടിയുംമൂലം ചികില്‍സ വൈകിയെന്നു രോഗികള്‍ പരാതിപ്പെട്ടു.
🙏’അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതമെന്നു പറയുന്നതു പോലെയാണ് സിപിഎം ലീഗിനു പിറകേ നടക്കുന്നതെ’ ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഏക സിവില്‍ കോഡ് വേണമെന്നു ഇഎംഎസ് വാദിച്ചിരുന്നത് സിപിഎം മറന്നുകാണില്ലെന്നും സതീശന്‍.
🙏പാലക്കാട് പിരായിരി പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പഞ്ചായത്തു പ്രസിഡന്റായെങ്കിലും രാജിവയ്ക്കുമെന്ന് സിപിഎം. ബിജെപിയുടെ സഹായത്തോടെ ഭരിക്കില്ലെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുഹറ ബഷീര്‍ തിങ്കളാഴ്ച രാജിവയ്ക്കുമെന്നും സിപിഎം അറിയിച്ചു.
🙏ജനല്‍ച്ചില്ലുകളില്‍ കൂളിംഗ് പേപ്പര്‍ ഒട്ടിച്ചതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസിനാണ് എം വി ഡി പിഴയിട്ടത്.
🙏കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് ഏഴരക്കോടി രൂപ തട്ടിയെന്ന കേസില്‍ ചീഫ് അക്കൗണ്ടന്റിനായി തെരച്ചില്‍. ചിറക്കല്‍ സ്വദേശി സിന്ധുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി.
🙏കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടറെ അറസ്റ്റു ചെയ്തു. തിരുവന്തപുരം- മലപ്പുറം ബസിലെ കണ്ടക്ടര്‍ നെയ്യാറ്റിന്‍കര സ്വദേശി ജസ്റ്റിനെയാണ് ആലുവായില്‍ അറസ്റ്റു ചെയ്തത്. കഴക്കൂട്ടത്തുനിന്ന് കയറിയ യുവതിയെ കണ്ടക്ടറുടെ സീറ്റില്‍ വിളിച്ചിരുത്തിയായിരുന്നു അതിക്രമം.
🙏പനി ബാധിച്ച് രണ്ടു മരണം. ഒമ്പതു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നു വയസുകാരന്‍ കാസര്‍കോട്ടും മരിച്ചു. മങ്കട സ്വദേശിയും തലശേരി ജനറല്‍ ആശുപത്രി സൂപ്രണ്ടുമായ ജനീഷയുടെ മകള്‍ അസ്‌കയാണു കോഴിക്കോട് മരിച്ചത്. കാസര്‍കോട് പടന്നക്കാട് താമസിക്കുന്ന തൃശൂര്‍ സ്വദേശി ബലേഷിന്റേയും അശ്വതിയുടേയും മകന്‍ ശ്രീബാലുവാണു മരിച്ചത്.
🙏മഞ്ചേരി മുട്ടിയറ തോട്ടിലേക്കു കാല്‍ വഴുതി വീണ് അത്താണിക്കല്‍ പടിഞ്ഞാറേപറമ്പില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധന്‍ (52) മരിച്ചു.
🙏കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ ശരീരത്തില്‍ വീണ് ഒന്‍പത് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ പാണപ്പുഴയില്‍ ആലക്കാട് അബ്ദുള്‍ നാസറിന്റെ മകന്‍ മുഹമ്മദ് ജുബൈറാണ് മരിച്ചത്.
🙏കായംകുളം കരിപ്പുഴ തോട്ടില്‍ വല വീശാന്‍ ഇറങ്ങിയ വിമുക്ത ഭടനെ കാണാതായി. പത്തിയൂര്‍ പടിഞ്ഞാറ് ശ്രീശൈലത്തില്‍ ഗോപാലനെ (66) യാണ് കാണാതായത്.
🙏തിരുവല്ലയില്‍ ദുരിതാശ്വാസ ക്യാമ്പിലേക്കു സാധനങ്ങളുമായി പോയ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ആലതുരുത്തി കഴുപ്പില്‍ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു ഭക്ഷണസാധനങ്ങളുമായി എത്തിയ മിനി ലോറിയാണ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. കാവുംഭാഗം വില്ലേജ് ഓഫീസര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.
ദേശീയം
🙏പശ്ചിമ ബംഗാളില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിലുണ്ടായ അക്രമങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പോളിംഗ് ബൂത്തുകളില്‍ ബോംബു സ്ഫോടനംവരെ ഉണ്ടായി. അക്രമങ്ങളില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ എട്ടു പേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. നിരവധി വാഹനങ്ങള്‍ കത്തിച്ചു.
🙏മുംബൈയിലെ മലാഡ് വെസ്റ്റില്‍ അഴുക്കു ചാലിനു മുകളിലൂടെ സ്ഥാപിച്ച 90 അടി നീളവു ആറായിരം കിലോ ഭാരവുമുള്ള ഇരുമ്പു പാലം മോഷണം പോയി. സമീപത്തു പുതിയ പാലം നിര്‍മിക്കാന്‍ കരാര്‍ ഏറ്റെടുത്ത സ്ഥാപനത്തിലെ ജീവനക്കാരനും മൂന്നു കൂട്ടുകാരും ചേര്‍ന്നാണ് പാലംതന്നെ അപഹരിച്ചതെന്നു പോലീസ്.
🙏ബംഗാളിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതയില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. തട്ടിയെടുത്ത തുക ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പഞ്ചായത്തു തെരഞ്ഞെടുപ്പിനു വിനിയോഗിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയെന്നാണ് ആരോപണം.
🙏കുടുംബാധിപത്യ പാര്‍ട്ടികള്‍ അഴിമതിയില്‍ അഭിരമിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്കാനയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുകയാണെന്ന് തെലുങ്കാനയില്‍ 6,100 കോടി രൂപയുടെ വികസന പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യവേ. അദ്ദേഹം പറഞ്ഞു.
🙏കള്ളങ്ങളുടെ ചന്തയില്‍ കൊള്ളയുടെ കടയാണ് കോണ്‍ഗ്രസ് എന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ബിക്കാനഗറില്‍ വിവിധ പദ്ധതികള്‍ക്കു തറക്കല്ലിട്ടുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മോദി. ‘വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ചന്തയില്‍ സ്നേഹത്തിന്റെ കട തുറക്കുകയാണു കോണ്‍ഗ്രസ്’ എന്ന രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങള്‍ക്കു തിരിച്ചടിയായാണ് മോദി ഇങ്ങനെ പ്രസംഗിച്ചത്.
🙏തന്റെ മുഖത്തേക്കു മൂത്രമൊഴിച്ച പ്രതിയെ വെറുതേ വിടണമെന്ന് ഇരയായ ആദിവാസി യുവാവ്. പ്രതി പ്രവേശ് ശുക്ലയ്ക്കു തെറ്റു മനസിലായെന്നും നാട്ടിലെ പണ്ഡിതനായ അദ്ദേഹത്തെ വെറുതെ വിടണമെന്നും ആദിവാസി യുവാവ് ദശ്മത് റാവത്ത് പറഞ്ഞു.
🙏വഴക്കിട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍ യാത്രക്കാരിയെ 200 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. സ്ത്രീയുടെ വസ്ത്രം ഓട്ടോറിക്ഷയില്‍ കുടുങ്ങിയത് കണ്ടിട്ടും നിര്‍ത്താതെ ഓട്ടോ ഓടിച്ചുപോകുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
കായികം
🙏ആഷസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ദിവസവും 10 വിക്കറ്റും കയ്യിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 224 റണ്‍സ്. 116 ന് നാല് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 224 റണ്‍സിന് പുറത്താവുകയായിരുന്നു. ട്രാവിസ് ഹെഡിന്റെ 77 റണ്‍സാണ് ഓസ്ട്രേലിയയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്