കൊച്ചി.എറണാകുളത്ത് ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി അപകടം.തൈക്കുടത്തെ ആയുർവേദ ആശുപത്രിയിലാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശി സോന ചികിത്സയ്ക്ക് എത്തിയ ഒഡീഷ്യ സ്വദേശി പ്രത്യുക്ഷ എന്നിവർക്ക് പരിക്കേറ്റു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല. ലിഫ്റ്റ് വളരെ വേഗതയിൽ താഴേക്ക് പതിച്ചത് ആണ് റോപ്പ് തെന്നി മാറാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ലിഫ്റ്റിന് ലൈസൻസ് ഉണ്ടായിരുന്നില്ല എന്നും അപേക്ഷ നൽകിയിട്ടുണ്ട് എന്നും കമ്പനി പ്രതിനിധി വ്യക്തമാക്കി
.representational image