വിഴിഞ്ഞത്ത് കിണറിൽ മണ്ണിടിഞ്ഞ് അപകടത്തിൽപെട്ട തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

Advertisement

തിരുവനന്തപുരം. വിഴിഞ്ഞത്ത് കിണറിൽ മണ്ണിടിഞ്ഞ് അപകടത്തിൽപെട്ട തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. കിണറിനുള്ളിൽ മണ്ണിടിയുന്ന സാഹചര്യത്തിൽ കിണറിൽ ഇറങ്ങിയുള്ള രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

മണ്ണിടിച്ചിൽ തടയാനുള്ള മെറ്റൽ റിംഗ് ഉടൻ എത്തുമെന്നും റിംഗ് ഇറക്കിയ ശേഷം രക്ഷാപ്രവർത്തനം തുടരുമെന്നും ഫയർഫോഴ്സ്. ഇന്നലെ രാവിലെ 9 മണിക്കാണ് കിണർ പണിക്കിടെ മണ്ണിടിഞ്ഞ് തമിഴനാട് സ്വദേശി മഹാരാജൻ അപകടത്തിൽ പെട്ടത്. ഫയർഫോഴ്സ്, പൊലീസ്,  സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തുടങ്ങിയവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Advertisement