മലപ്പുറം.അമരമ്പലം പുഴയിൽ കാണാതായ രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.കാണാതായ ഇടത്ത് നിന്നും രണ്ട് കിലോമീറ്റർ താഴെ നിന്നാണ് അനുശ്രീയുടെയും മുത്തശ്ശി സുശീലയുടെയും
മൃതദേഹം കണ്ടെത്തിയത്.
എമർജൻസി റെസ്ക്യൂ ഫോഴ്സ് നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
കഴിഞ്ഞ ബുധനാഴ്ചയാണ് പൂക്കോട്ടുംപാടം അമരമ്പലം സ്വദേശികളായ കൊട്ടാടന്‍ സന്ധ്യ (32) മാതാവ് സുശീല (55) മക്കളായ അനുശ്രീ (12), അനുഷ (12) അരുണ്‍ (11) എന്നിവര്‍ പുഴയില്‍ ചാടിയത്. അനുഷയും അരുണും രക്ഷപ്പെട്ടു. രണ്ട് കിലോമീറ്റര്‍ താഴെ ചെറായി കടവില്‍ വള്ളിയില്‍ തൂങ്ങിപ്പിടിച്ച് സന്ധ്യയും രക്ഷപ്പെട്ടു. അനുശ്രീയെയും അമ്മൂമ്മയെയും കാണാതായി. അന്നുമുതല്‍ ഇവരെ കണ്ടെത്താനായി തിരച്ചില്‍ നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്