എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹോദരി മണിയമ്മ അന്തരിച്ചു

Advertisement

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹോദരി ചേർത്തല മണിബെൻ വീട്ടിൽ പരേതനായ അഡ്വ. രാമദാസിന്റെ ഭാര്യ മണിയമ്മ (94) അന്തരിച്ചു.

മക്കൾ: ലേഖ പ്രഭാകരൻ (ലണ്ടൻ), അഡ്വ.ആർ.കെ.ദാസ് (എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മുൻ സെക്രട്ടറി, പ്രസിഡന്റ്, ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ , ചേർത്തല), അജിത്ദാസ് (മുരളി) (കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മി​റ്റിയംഗം, കെ.എം.സി.എൻ ഡയറക്ടർ, മണിബെൻ വേൾഡ് വിഷൻ ഉടമ), അജയ് ദാസ് (അപ്പച്ചൻ, ബിസിനസ്).

മരുമക്കൾ: പ്രഭാകരൻ (ലണ്ടൻ), പ്രൊഫ. പ്രസന്ന (റിട്ട. പ്രൊഫ. ശ്രീനാരായണ കോളേജ്, ചേർത്തല), ഗീത തോംവീട്ടിൽ, ലിജി (റിട്ട.ഹെഡ്മിസ്ട്രസ്,എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ,ചേർത്തല).