പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Advertisement

തിരുവനന്തപുരം:
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. അപേക്ഷകൾ പരിഗണിച്ച് അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. ഇതിന് ശേഷം താലൂക്ക്തല പരിശോധന നടത്തി കൂടുതൽ സീറ്റ് അനുവദിക്കും. മൂന്ന് അലോട്ട്‌മെന്റ് തീർന്നിട്ടും മലപ്പുറത്ത് അടക്കം മലബാറിൽ സീറ്റ് ക്ഷാമം രൂക്ഷമാണ്. 

അതേസമയം പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർഥികൾക്കും കേരളത്തിൽ പഠനാവസരമുണ്ടാകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
 

Advertisement