കൊച്ചി.കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ അക്രമത്തില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യകേസ് ഹൈക്കോടതി പരിഗണിക്കുന്നു
കോട്ടയം ജില്ലാ പോലീസ് മേധാവിയും ,സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായി
പോലീസിന് വിമര്‍ശനം. പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടു
പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി.
നാടകമല്ലെ നടന്നതെന്ന് ചോദിച്ച കോടതി ഒന്നു തല്ലിക്കോ എന്ന സമീപനം പൊലീസിന്റ ഭാഗത്തു നിന്നും ഉണ്ടായി എന്ന് വിമർശിച്ചു.
സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നോയെന്ന് എസ്.പി യോട് കോടതി ആരാഞ്ഞു.
ഹൈക്കോടതി സംരക്ഷണ ഉത്തരവുണ്ടായാലും അത് മറികടന്ന് ആരും എന്തും ചെയ്യുമെന്ന സന്ദേശമാണ് സമൂഹത്തിന് ഇത് നൽകുന്നത്
പോലീസിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപമുണ്ടായെന്ന് കോടതി. അടിയേറ്റത് ഉടമയ്ക്കല്ല ഹൈക്കോടതിയുടെ മുഖത്തെന്ന് വിമർശനം.
ബസുടമയ്ക്ക് നേരെയുണ്ടായ അക്രമത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം . അന്വേഷണമുൾപ്പെടെയുള്ള വിവരങ്ങൾ സമർപ്പിക്കണം. ഡി .വൈ . എസ്. പി യ്ക്കാണ് നിർദേശം നൽകിയത്. കേസ് 18 ലേക്ക് മാറ്റി