തൃശ്ശൂര്‍ ജില്ലയില്‍ വീണ്ടും ഡെങ്കി പനി മരണം

Advertisement

തൃശ്ശൂര്‍. ജില്ലയില്‍ വീണ്ടും ഡെങ്കി പനി മരണം.
ദേശമംഗലം സ്വദേശി 53 വയസ്സുള്ള അമ്മാളുക്കുട്ടി ആണ് മരിച്ചത്.
തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറരയോടെയാണ് മരണം.
എറണാകുളത്ത് സ്വകാര്യ ഹോസ്റ്റലില്‍ വാര്‍ഡന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു.ഇതിനിടെയാണ് പനി ബാധിച്ചത്.തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
അവിടത്തെ പരിശോധനയില്‍ ഡെങ്കി സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി 7ന് തൃശ്ശൂര്‍ മെഡി. കോളേജിലേയ്ക്ക് മാറ്റി.ഐ.സി യുവില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു

Advertisement