അരിക്ക് 60 രൂപ എത്തും,വിലക്കയറ്റം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു: കെ.സുരേന്ദ്രൻ

Advertisement

തിരുവനന്തപുരം:. സംസ്ഥാനത്ത് വിലക്കയറ്റം തടയുന്നതിൽ പിണറായി സർക്കാർ പൂർണമായും പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പച്ചക്കറി വില ദിനംപ്രതി കൂടികൊണ്ടിരിക്കുമ്പോൾ സർക്കാർ നോക്കുകുത്തിയാവുകയാണ്. ഇരുട്ടടി പോലെ അരി വിലയും കുത്തനെ ഉയർന്നിരിക്കുകയാണ്. ഓണം വരുമ്പോഴേക്കും അരിക്ക് 60 രൂപ എത്തുമെന്നുറപ്പായിരിക്കുകയാണ്.

മലയാളികൾ ഓണമുണ്ണണ്ടെന്നാണോ സർക്കാരിൻ്റെ നിലപാട്? ആന്ധ്ര അരി ലോബിയെ സഹായിക്കാനാണ് സർക്കാർ നീക്കമെന്ന് വ്യക്തമാണ്. പൊതുവിതരണ കേന്ദ്രങ്ങൾ ഉപയോഗിച്ച് വിലക്കയറ്റം തടഞ്ഞു നിർത്താതെ കരിഞ്ചന്തക്കാരെ സഹായിക്കുകയാണ് സർക്കാർ ശ്രമിക്കുന്നത്. ഹോർട്ടികോർപ്പ് വഴി പച്ചക്കറികൾ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.