ഭാരതപ്പുഴ കടവില്‍ കുളിക്കാനിറങ്ങിയ അതിഥി തൊഴിലാളി മുങ്ങിമരിച്ചു

Advertisement

തൃശ്ശൂര്‍. മായന്നൂരില്‍ ഭാരതപ്പുഴ കടവില്‍ കുളിക്കാനിറങ്ങിയ അതിഥി തൊഴിലാളി മുങ്ങിമരിച്ചു. നേപ്പാള്‍ സ്വദേശി സുനിത എന്ന യുവതിയാണ് ആണ് മരിച്ചത്.തൃളംകോട് ശിവ വിഷ്ണു ക്ഷേത്രത്തിന് മുൻവശത്തുള്ള ഭാരതപ്പുഴയിലെ കടവിൽ രാവിലെയാണ് ഇവര്‍ കുളിക്കാനിറങ്ങിയത്.

ഇന്ന് രാവിലെ 9.30ഓടു കൂടിയാണ് സുനിത ഭാരതപ്പുഴയില്‍ കുളിക്കാൻ ഇറങ്ങിയത്. ഏറെനേരം കഴിഞ്ഞിട്ടും സുനിതയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ഒഴുക്കിൽപ്പെട്ടതായി മനസ്സിലായത്.തുടർന്ന് പഴയന്നൂർ എസ് ഐ ആനന്ദും സംഘവും സംഭവം സ്ഥലത്തെത്തി ഷൊർണൂർ ഫയർഫോഴ്സിന്റെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. ഒടുവില്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പാലത്തിന് സമീപത്തു നിന്നും ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പോലീസിന് അറിയിപ്പ് ലഭിച്ചു. ഇതേ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ച ശേഷം പഴയന്നൂർ പോലീസ് സംഘം ഒറ്റപ്പാലം ആശുപത്രിയിൽ എത്തി മൃതദേഹം സുനിതയുടെ തന്നെയെന്ന് ഉറപ്പുവരുത്തുകയായിരുന്നു. മരിച്ച സുനിത ഭര്‍ത്താവും രണ്ട് മക്കളുമടക്കം പഴയന്നൂരിലെ പശു ഫാമിൽ ജോലി ചെയ്തു വരികയായിരുന്നു.
7 മാസങ്ങൾക്കു മുൻപാണ് ഇവർ പഴയന്നൂരില്‍ ജോലിക്കായി എത്തിയത്.

Advertisement