തിരുവനന്തപുരം. ആരാണീ പിവി അന്‍വര്‍, മാധ്യമങ്ങളെ നമ്പരിട്ടുപൂട്ടിക്കുമെന്നുപറയാന്‍ ഒരു സിപിഎം എംഎല്‍എ സമൂഹമാധ്യമങ്ങളിലൂടെ മുന്നിട്ടിറങ്ങിയിരിക്കുന്നു. ചെസ്റ്റ് നമ്പര്‍ കൊടുത്ത് അത്പൂട്ടിക്കുമെന്നു പറയാന്‍ ഈ എംഎല്‍എക്ക് ആരാണ് അവകാശം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. ഇത് മുഖ്യമന്ത്രിക്ക് അറിയില്ലേ പൊലീസ് അറിഞ്ഞിട്ടാണോ ഇത്. അയാളുടെ പിന്നാലെ നടപടിയുമായി പൊലീസ് പോകുകയാണ്. ഇഷ്ടമില്ലാത്ത വാര്‍ത്ത എഴുതിയാല്‍ കൈകാര്യം ചെയ്യുമെന്ന് പറയാന്‍ ആരാണ് ധൈര്യം കൊടുത്തത്. മുഖ്യമന്ത്രിയും ഡിജിപിയും മറുപടി പറയണം, എന്താണിന്ന് കേരളത്തില്‍ നടക്കുന്നത് വ്യക്തമാക്കണം.
Home News Breaking News ആരാണീ പിവി അന്‍വര്‍ ,ചെസ്റ്റ് നമ്പര്‍ കൊടുത്ത് മാധ്യമങ്ങള്‍ പൂട്ടിക്കുമെന്നു പറയാന്‍ ഈ എംഎല്‍എക്ക് ആരാണ്...