സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Advertisement

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ഇടുക്കി കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ അഞ്ച് ജില്ലകളിൽ മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരമേഖലയിൽ ഉള്ളവർ പ്രത്യേക ജാഗ്രത പലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധനത്തിന് ഇന്ന് വിലക്കില്ല. നാളെ മുതൽ രണ്ട് ദിവസത്തേക്ക് കടലിൽ പോകുന്നതിനും വിലക്കേർപ്പെടുത്തി.