ബഹുസ്വരതാ സംഗമം വിജയിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ യുഡിഎഫ് ആരംഭിച്ചു

Advertisement

തിരുവനന്തപുരം.ഏക സിവിൽ കോഡിനെതിരായ യുഡിഎഫിന്റെ ബഹുസ്വരതാ സംഗമം വിജയിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു. സാമുദായിക നേതാക്കളെ നേരിൽകണ്ട് ബഹുസ്വരതാ സംഗമത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കും. എല്ലാ മതവിഭാഗങ്ങളിലെയും നേതാക്കളെ പങ്കെടുപ്പിക്കാനാണ് ശ്രമം. ഏക സിവിൽ കോഡ് മുസ്ലിം വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയം അല്ല എന്ന വിഷയത്തിലൂന്നിയാവും യുഡിഎഫ് പ്രചരണം. ഈ മാസം 29നാണ് തിരുവനന്തപുരത്ത് വച്ച് സംഗമം നടക്കുക. ഇതിന് പിന്നാലെ കേരള സർക്കാരിനെതിരെ വിലക്കയറ്റം, മാധ്യമവേട്ട എന്നീ വിഷയങ്ങളിലും യു.ഡി.എഫ് സമരം സംഘടിപ്പിക്കും.

Advertisement