വാർത്താ നോട്ടം

Advertisement

2023 ജൂലൈ 11 ചൊവ്വ

BREAKING NEWS

👉 പശ്ചിമ ബംഗാളിൽ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തുടങ്ങി; തൃണമൂൽ കോൺഗ്രസ്സിന് മുൻതൂക്കം.

👉 ന്യൂ ഡെൽഹിയിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു.ഇന്ന് പുലർച്ചെ ഡെൽഹി സുഭാഷ് നഗറിലാണ് സംഭവം.

👉കണ്ണൂർ തോട്ടടയിൽ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു ; 24 പേർക്കു പരുക്ക്, ഇന്ന് പുലർച്ചെ 12.40 ന് ആയിരുന്നു അപകടം.

👉എറണാകുളത്ത് ഗ്ലാസ് പാളികൾ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. അസ്സം സ്വദേശി
ധൻ കുമാർ (20) ആണ് മരിച്ചത്. ഇടയാർ റോയൽ ഗ്ലാസ് ഫാക്ടറിയിലായിരുന്നു സംഭവം.

👉സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം . പാലക്കാട് ആയില്യക്കുന്ന് സ്വദേശി നീലി(71) ആണ് തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചത്.

👉 പത്തനംതിട്ട ഐക്കാട് മണ്ണു മാന്തി യന്ത്രത്തിന് തീപിടിച്ചു. പുലർച്ചെ 4.30 നായാരുന്നു സംഭവം.

👉 കൊച്ചി പുതുവെയ്പ്പ് തോണിപ്പാലത്ത് റൂത്ത് ഇൻറീരിയൽ എന്ന സ്ഥാപനത്തിൽ തീപിടുത്തം. പുലർച്ചെ 4.30 ന് ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി.

👉 ഉത്തരേന്ത്യയിൽ കനത്ത മഴ; യമുനാ നദിയിൽ ജലനിരപ്പുയർന്നു.
മഴ ദുരിതത്തിൽ മരിച്ചത് 37 പേർ.ദില്ലിയിൽ അതീവ ജാഗ്രത.

👉 ഏക സിവിൽ കോഡ്: നിലവിലെ ചർച്ചകളിൽ സി പി ഐയ്ക്ക് അതൃപ്തി.

കേരളീയം

🙏തിരുവനന്തപുരം ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ മല്‍സ്യബന്ധനത്തിനു പോയി ഒരു മല്‍സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കടലില്‍ കാണാതാകുകയും ചെയ്ത സംഭവത്തില്‍ കാര്യാന്വേഷണവുമായി എത്തിയ മന്ത്രിമാരായ ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരെ നാട്ടുകാര്‍ തടഞ്ഞു.

🙏മന്ത്രിമാരെ തടഞ്ഞത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ യുജീന്‍ പെരേര നിര്‍ദേശിച്ചതനുസരിച്ചാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. മന്ത്രിമാരെ തടഞ്ഞെന്നും കലാപാഹ്വാനം നടത്തിയെന്നും ആരോപിച്ച് ഫാ. യൂജിന്‍ പെരേരയ്ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

🙏മത്സ്യത്തൊഴിലാളിക
ളോടു കയര്‍ത്ത മന്ത്രിമാര്‍ നാടകം അവതരിപ്പിക്കാനാണു ശ്രമിച്ചതെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ യുജീന്‍ പേരേര. വിഴിഞ്ഞം സമരം ആസൂത്രിതമായി അട്ടിമറിച്ചവരാണ് ഇവര്‍.

🙏മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കു ആശ്വാസം, അറസ്റ്റു ചെയ്യുന്നതു സുപ്രീം കോടതി തടഞ്ഞു. അപകീര്‍ത്തിക്കേസ് നിലനില്‍ക്കുമെങ്കിലും എസ് സി എസ്ടി അതിക്രമ നിരോധന നിയമം ലംഘിച്ചെന്ന കേസ് നിലനില്‍ക്കില്ലെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്.

🙏ഏക സിവില്‍ കോഡിനെതിരേയും മണിപ്പൂര്‍ വിഷയത്തിലും 29 ന് എല്ലാ ജില്ലകളിലും ബഹുസ്വരതാ സംഗമം നടത്താന്‍ യുഡിഎഫ് തീരുമാനിച്ചു. വിലക്കയറ്റത്തിലും സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് സമരം നടത്തും. സെപ്റ്റംബര്‍ നാലു മുതല്‍ 11 വരെ കാല്‍നട പ്രചാരണ ജാഥ നടത്തും. സെപ്റ്റംബര്‍ 12 നു സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും യുഡിഎഫ് തീരുമാനിച്ചു.

🙏സംസ്ഥാനത്ത് പനി ബാധിച്ച് നാലു പേര്‍ കൂടി മരിച്ചു. എലിപ്പനിയും ഡെങ്കിപ്പനി ബാധിച്ച് ഓരോരുത്തര്‍ മരിച്ചു. രണ്ട് മരണം സംശയ പട്ടികയിലാണ്. സംസ്ഥാനത്ത് പനി ബാധിച്ചു ചികില്‍സ തേടിയത് 13,248 പേരാണ്. 10 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മലേറിയയുമുണ്ട്.

🙏സംസ്ഥാനത്ത് വയോജന സെന്‍സസ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2015 ലെ ഭിന്നശേഷി സെന്‍സസ് മാതൃകയില്‍ സെന്‍സസ് നടത്തി ഡാറ്റ ബാങ്ക് തയ്യാറാക്കും. അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും.

🙏സിപിഎമ്മുമായി ചേര്‍ന്ന് ഒരു പരിപാടിയും നടത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാധ്യമ സ്ഥാപനങ്ങള്‍ക്കു ചെസ്റ്റ് നമ്പര്‍ കൊടുത്ത് പൂട്ടിക്കുമെന്നു ഭീഷണി മുഴക്കുന്ന പിവി അന്‍വര്‍ എംഎല്‍എയുടെ പിറകില്‍ ആരാണ്? അന്‍വര്‍ പറയുന്നതനുസരിച്ച് പോലീസ് വേട്ടയാടുന്നു. സൈബര്‍ ആക്രമണവും നടത്തുന്നു.

🙏കാസര്‍കോടുനിന്നും തിരുവനന്തപുരത്തേക്കു പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് വഴിയില്‍ ഒന്നര മണിക്കൂര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. എന്‍ജിന്‍ തകരാറാണ് കാരണം. എസി ഇല്ലാതെ യാത്രക്കാര്‍ ദുരിതത്തിലായി.

🙏തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ലഭ്യമാകുന്ന കെ – സ്മാര്‍ട്ട് സംവിധാനം നവംബര്‍ ഒന്നിനു നടപ്പാക്കുമെന്ന് തദ്ദേശ സ്വയഭരണ മന്ത്രി എം ബി രാജേഷ്.

🙏ഗോവയിലെ മദ്യ ഉല്‍പാദനത്തെക്കുറിച്ചു പഠിക്കാന്‍ എക്സൈസിനു സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ട് ഉദ്യോഗസ്ഥരെ ഇതിനായി ഗോവയിലേക്ക് അയക്കും. ചെലവു കുറച്ച് മദ്യം ഉല്‍പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നതു പഠിക്കാനാണ് തീരുമാനം.

🙏ഞായറാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കു ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. വിമാനം അനിശ്ചിതമായി വൈകിയതുമൂലം യാത്രക്കാര്‍ ദുരിതത്തിലായി.

🙏കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്കു മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കൊച്ചി ഉദയംപേരൂരിലെ സംഘടനയുടെ ഹര്‍ജിയാണ് തള്ളിയത്.

🙏പുനലൂരിലെ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത കേസില്‍ സിപിഐക്കാരായ പ്രതികളെ കോടതി വെറുതെവിട്ടു. സിപിഐ, എഐവൈഎഫ് പ്രാദേശിക നേതാക്കളായ ഉമേഷ്, എം എസ് ഗിരീഷ്, സതീഷ്, അജികുമാര്‍, ബിനീഷ് എന്നിവരെയാണ് കൊല്ലം ജീല്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വിട്ടയച്ചത്.

🙏ഗുരുവായൂര്‍
ശ്രീകൃഷ്ണ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 73 പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. കോഴിയിറച്ചിയുടെ കൂടെ നല്‍കിയ ചിക്കന്‍ പാര്‍ട്‌സില്‍നിന്നാണ് വിഷബാധയെന്നാണ് പ്രാഥമിക നിഗമനം.

🙏അര നൂറ്റാണ്ടിലേറെ തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത ആന ശങ്കരംകുളങ്ങര മണികണ്ഠന്‍ ചരിഞ്ഞു. പുങ്കുന്നം ശങ്കരം കുളങ്ങര ദേവീ ക്ഷേത്രത്തിന്റെ ആനയാണ്. 58 വര്‍ഷമായി തിരുവമ്പാടി വിഭാഗത്തിനുവേണ്ടി തൃശൂര്‍ പൂരത്തില്‍ പങ്കെടുത്തിട്ടുണ്ട്.

🙏പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധു മരിച്ചു. കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിന്റെ(32) പരിക്ക് ഗുരുതമാണ്. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹം.

🙏കുളത്തില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കായംകുളം കണ്ണമ്പള്ളി ഭാഗം അമ്പനാട്ട് പടിറ്റത്തില്‍ സജീവിന്റെ മകന്‍ അഫ്സല്‍ (15) ആണ് മരിച്ചത്.

🙏നേപ്പാള്‍ സ്വദേശിനി ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു. പഞ്ചംഗ് ജില്ലക്കാരിയായ സുനാദേവി ജാഗ്രി (35) ആണ് ഒറ്റപ്പാലം മായന്നൂരിനടുത്ത് ഒഴുക്കില്‍പെട്ടു മരിച്ചത്.

🙏കോഴിക്കോട് പൂളക്കടവ്- മെഡിക്കല്‍ കോളജ് റോഡില്‍ കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്നുവീണു. ഇരിങ്ങാടന്‍പള്ളി സ്വദേശിനി സുജാതയുടെ നാലു മുറികളുള്ള ഇരുനില കെട്ടിടമാണു തകര്‍ന്നത്.

ദേശീയം

🙏അമ്പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നു ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയാകും. സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുക്കും. ഒഎന്‍ഡിസിക്കു കീഴില്‍ നികുതി ഏതു ഘട്ടത്തില്‍ ചുമത്തണമെന്നു ചര്‍ച്ച ചെയ്യും.

🙏തെലങ്കാനയിലെ ‘നപുംസക നിയമം -1919’ ഹൈക്കോടതി റദ്ദാക്കി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

🙏പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീലങ്കയില്‍വച്ചു ഹൃദയാഘാതമുണ്ടായ അദ്ദേഹത്ത ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിക്കുകയായിരുന്നു.

🙏മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയായ പ്രവേഷ് ശുക്ലയുടെ പൊളിച്ചുനീക്കിയ വീട് പുനര്‍നിര്‍മിച്ചുകൊടുക്കുമെന്നു ബ്രാഹ്‌മണ സംഘടന. സര്‍ക്കാരാണു വീട് പൊളിച്ചത്. വീടു നിര്‍മിക്കാന്‍ ധനസമാഹരണം ആരംഭിച്ചു.

🙏മെഡിക്കല്‍ വിദ്യാര്‍ത്ഥി വൃഷ്ണം മുറിച്ച് ആത്മഹത്യ ചെയ്തു. ഹൈദരാബാദില്‍ ദീക്ഷിത് റെഡ്ഢി (20) എന്ന വിദ്യാര്‍ത്ഥിയാണു മരിച്ചത്.

അന്തർദേശീയം

👉റഷ്യന്‍ സൈന്യത്തിനെതിരേ കൂലിപ്പട്ടാളത്തെ നയിച്ച വാഗ്‌നര്‍ ഗ്രൂപ്പു തലവന്‍ യെവ്ഗിനി പ്രിഗോഷിനുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ കൂടിക്കാഴ്ച നടത്തി. വാഗ്‌നര്‍ ഗ്രൂപ്പിലെ കമാന്‍ഡര്‍മാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കായികം

🙏ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്താമെങ്കില്‍ എന്തുകൊണ്ട് പാകിസ്താന്റെ ലോകകപ്പ് മത്സരങ്ങളും നിഷ്പക്ഷ വേദിയില്‍ നടത്തിക്കൂടായെന്ന് പാകിസ്ഥാന്‍. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍വെച്ച് നടത്തണമെന്ന പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐ.സി.സി യോഗത്തില്‍ ഉന്നയിക്കുമെന്ന് കായികമന്ത്രി എഹ്‌സാന്‍ മസാരി വ്യക്തമാക്കി.