പുതുവൈപ്പിൽ ഫർണിച്ചർ കടയ്ക്ക് തീപിടിച്ചു

Advertisement

കൊച്ചി. പുതുവൈപ്പിൽ ഫർണിച്ചർ കടയ്ക്ക് തീപിടിച്ചു. ബിഎം ഫർണിച്ചർ നിർമ്മാണ യൂണിറ്റിലാണ് തീപ്പിടുത്തം ഉണ്ടായത്.പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. ആളപായമില്ല.
പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് കടയിൽ തീപിടുത്തം ഉണ്ടായത് കണ്ടത് തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

ഫയർഫോഴ്സിന്റെ അഞ്ച് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. അടുത്ത ദിവസം പ്രവർത്തനമാരംഭിക്കുന്ന ഒരു ജ്വല്ലറിക്കായി നിർമ്മിച്ച് വച്ചിരുന്ന ഫർണിച്ചറുകളും ഓഫീസിന് പുറത്തെ എ സി യുടെ ഭാഗങ്ങളും കത്തി നശിച്ചു സമീപത്ത് നിർത്തിയിട്ട ബൈക്കിലേക്കും തീ പടർന്നു. ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.