മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

Advertisement

തിരുവനന്തപുരം . മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുതുക്കുറച്ചി സ്വദേശി ബിജു സ്റ്റീഫൻ എന്ന് വിളിക്കുന്ന സുരേഷ് ഫെണാണ്ടസിന്റെ മൃതദേഹമാണ് കണ്ടെത്തിയത് . പുലിമുട്ടുകൾക്കിടയിൽ നിന്ന് മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. ഇയാൾക്ക് 58വയസ്സാണ് പ്രായം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇനി പുതുക്കുറുച്ചി സ്വദേശികളായ ബിജു ആന്റണി, മാൻഡസ് റോബിൻ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. നേവിയുടെയും കോസ്റ്റ്‌ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.