തിരുവനന്തപുരം: പൊലീസിൽ നായയെ വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ ഡോഗ് സ്ക്വാഡ് നോഡൽ ഓഫീസറെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് കമാൻഡന്റ് എഎസ് സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ക്രമക്കേട് നടന്നെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നായകൾക്കും അവയുടെ ഭക്ഷണത്തിനുമുള്ള ഇടപാടുതകളിലും ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.
കെഎപി മൂന്നാം ബറ്റാലിയന്‍റെ അസിസ്റ്റന്‍റ് കമാണ്ടന്‍റായ എസ് എസ് സുരേഷിനെയാണ് ഇപ്പോള്‍ അന്വേഷണ വിധേയമായി ആഭ്യന്തരവകുപ്പ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഡോഗ് സ്ക്വാഡിലെ നോഡല്‍ ഓഫീസര്‍ കൂടിയാണ് സുരേഷ്. സംസ്ഥാന വിജിലന്‍സിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. വിജിലന്‍സ് നടത്തിയ രഹസ്യാന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടിന്‍റ അടിസ്ഥാനത്തിലാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ഒരു സ്ഥാപനത്തില്‍ നിന്നാണ് നായ്ക്കള്‍ക്ക് വേണ്ടി ഉയര്‍ന്ന നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയിരുന്നത്. മാത്രമല്ല ഉയര്‍ന്ന നിരക്കില്‍ ഉത്തരേന്ത്യയില്‍ നിന്ന് നായ്ക്കളെ വാങ്ങിയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടിയിരുന്നു. അനുതി നല്‍കുകയും ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു എന്നും ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു.