മൂന്നാർ: പൊതുസ്ഥലത്ത് മദ്യലഹരിൽ എത്തിയ കമിതാക്കളെ പൊലീസെത്തി മുറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെയാണ് മൂന്നാർ ടൗണിൽ കമിതാക്കൾ മദ്യലഹരിയിൽ എത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇരുവരും മൂന്നാറിൽ വിനോദസഞ്ചാരത്തിനായി എത്തിയത്.
രാവിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം ഇരുവരും ടൗണിലെത്തി. ഇരുവരുടെയും പെരുമാറ്റത്തിൽ പന്തികേട് തോന്നിയ പ്രദേശവാസികൾ സംഭവം മൂന്നാർ പിങ്ക് പൊലീസിനെ അറിയിച്ചു. മലയാളി സുഹൃത്തക്കളായ ഇരുവരും പ്രദേശവാസികൾക്ക് ബുന്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറാൻ തുടങ്ങുകയും മൂന്നാർ ബസ് സ്റ്റോപ്പിൽ കയറുകയും ചെയ്തു. തുടർന്ന് പിങ്ക് പൊലീസ് സ്ഥലത്തെത്തി ഇവരെ മുറിയിലേക്ക് മാറ്റുകയായിരുന്നു.