മുതലപ്പൊഴി,ബിജു ആൻറണിയുടെയും റോബിൻ എഡ്വിന്റേയും സംസ്കാരം ഇന്ന് നടക്കും,ഫാദർ യൂജിൻ പേരയ്ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധം

Advertisement

തിരുവനന്തപുരം . മുതലപ്പൊഴിയിൽ ബോട്ടപകടത്തിൽ മരിച്ച ബിജു ആൻറണിയുടെയും റോബിൻ എഡ്വിന്റേയും സംസ്കാരം ഇന്ന് നടക്കും. പുതുക്കുറിച്ചി സെൻ്റ് മൈക്കിൾസ് ദേവാലയത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നതിലും ഫാദർ യൂജിൻ പേരയ്ക്കെതിരെ കേസെടുത്തതിലും സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

വികാരി ജനറൽ ഉൾപ്പെടെയുള്ളവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഈ മാസം 16ന് സംസ്ഥാനത്ത് ബഹുജന പ്രതികരണ സംഗമ പരിപാടികൾ സംഘടിപ്പിക്കും. മുതലപ്പൊഴിയിൽ എത്തിയ മന്ത്രിമാർ തീരദേശ മേഖലയിലെ ജനങ്ങളെ അപമാനിച്ചു എന്ന് ആരോപിച്ചു പ്രതിപക്ഷവും നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

Advertisement