ന്യൂഡെല്‍ഹി.ആലുവ പാനായിക്കുളം കേസില്‍ പ്രതികളെ വിട്ടയച്ച ഹൈക്കോടതി വിധിക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. വിചാരണക്കോടതി ശിക്ഷിച്ച 5 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വിട്ടയച്ചിരുന്നു.
ഈരാറ്റുപേട്ട കടുവാമൂഴി അമ്പലത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് അടക്കമുള്ളവരെ ആണ് ഹൈക്കോടതി വിട്ടയച്ചത്.ആലുവ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ 2006 ആഗസ്ത് 15ന് നടന്നത് സിമി ക്യാമ്പ് ആണെന്നാണ് അന്വേഷണ എജൻസികളുടെ കണ്ടെത്തൽ.കേരള പോലിസ് അന്വേഷിച്ച കേസ് പിന്നീട് 17 പേരെ പ്രതിയാക്കി എന്‍ഐഎക്ക് കൈമാറുകയായിരുന്നു.