2023 ജൂലൈ 12 ബുധൻ
BREAKING NEWS
👉 സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അർട്ട്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
👉 മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
👉കുട്ടനാട് താലൂക്കിൽ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്നും അവധി പ്രഖ്യാപിച്ചു.
👉 കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാൾ സ്വദേശി ആസാദുൾ ആണ് മരിച്ചത്
👉 തൃശൂരിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് 15 ലക്ഷം രൂപ കൈക്കൂലി പണം കണ്ടെടുത്ത കേസ് ഇ ഡി യും അന്വേഷിക്കും.
👉 യു പി, പഞ്ചാബ് സംസ്ഥാനങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യത
👉 ഉത്തരേന്ത്യൻ പ്രളയത്തിൽ മരണം 90 ആയി. മണാലിയിൽ കുടുങ്ങിയ മലയാളികളെ ഇന്ന് കൂടുതൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.
👉മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. കലാപത്തിൽ 27 കാരൻ കൊല്ലപ്പെട്ടു.
👉രാഹുൽ ഗാന്ധിയുടെ അയോഗ്യത;കോൺഗ്രസ് ഇന്ന് രാജ്യവ്യാപക ഉപവാസം നടത്തും
👉 കെ.വിദ്യയുടെ വ്യാജരേഖയുടെ പകർപ്പ്
പാലാരിവട്ടത്തെ ഇൻറർനെറ്റ് കഫേയിൽ നിന്ന് കണ്ടെടുത്തു.
👉കോഴിക്കോട് കോട്ടുളിയിൽ പുലർച്ചെ 2.30 ന് 12 നില അപ്പാർട്ട്മെൻറിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ചു.ആളപായമില്ല.
👉 പശ്ചിമബംഗളിലെ പഞ്ചായത്ത് തെരഞ്ഞടുപ്പ് വിജയം അവലോകനം ചെയ്യാൻ തൃണമൂൽ കോൺഗ്രസ് യോഗം ഇന്ന്
കേരളീയം
🙏മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഇന്നു രണ്ടാംഘട്ട വിധി. പോപുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍, സവാദ് എന്നിവര്‍ ഉള്‍പ്പെടെ പതിനൊന്നു പ്രതികളാണുള്ളത്. യുഎപിഎ ചുമത്തിയ കേസിലാണ് കൊച്ചി എന്‍ ഐഎ കോടതി രണ്ടാം ഘട്ട വിധി പ്രസ്താവിക്കുക.
🙏മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി നിയമിച്ചതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുജിസി സുപ്രീം കോടതിയില്‍.
🙏തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു കാണാതായ നാലാമത്തെയാളുടേയും മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണി, റോബിന്‍ എഡ്വിന്‍ എന്നിവരുടെ മൃതദേഹമാണ് ഒടുവില്‍ കണ്ടെത്തിയത്.
🙏പത്തനംതിട്ട കോയിപ്രം രമാദേവി കൊലക്കേസില്‍ ഭര്‍ത്താവ് 17 വര്‍ഷത്തിനുശേഷം അറസ്റ്റിലായി. റിട്ടയഡ് പോസ്റ്റ് പോസ്റ്റ്മാസ്റ്റര്‍ സി ആര്‍ ജനാര്‍ദ്ദനനെയാണ് (75) അറസ്റ്റു ചെയ്തത്. അയല്‍വാസിയായ തമിഴ്നാട് സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയിരുന്നത്.
🙏ഏകീകൃത സിവില്‍ കോഡിനെതിരേ യുഡിഎഫിന്റെ ആദ്യ പരിപാടി 22 നു കോഴിക്കോട് നടത്തുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ്. സിപിഎം സാമുദായിക വിഭജനത്തിന് ശ്രമിക്കുകയാണ്.
🙏ശസ്ത്രക്രിയ നടത്താന്‍ മൂവായിരം രൂപ കൈക്കൂലി വാങ്ങിയ ഓര്‍ത്തോപീഡിക്സ് സര്‍ജനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോ ഷെറി ഐസക്കാണ് പിടിയിലായത്. ഡോക്ടറുടെ വീട്ടില്‍നിന്ന് 15 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്തു.
🙏എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിട്ടും പ്ലസ് വണ്‍ പ്രവേശനം നല്‍കാന്‍ കഴിയാത്ത മന്ത്രിമാര്‍ രാജിവച്ചു വീട്ടില്‍ പോകണമെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാന്‍ മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സാന്നിധ്യത്തിലാണു കട്ജുവിന്റെ വിമര്‍ശനം.
🙏നാലു മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയില്‍ കണ്ണീരുമായി നിന്നിരുന്ന മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് വെല്ലുവിളിച്ച മന്ത്രിമാരും ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
🙏പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മേല്‍പ്പാലം നിര്‍മ്മിച്ച ആര്‍ ഡി എസ് പ്രൊജക്ട് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി. കമ്പനിയുടെ എ ക്ലാസ് ലൈസന്‍സ് റദ്ദാക്കി. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എന്‍ജിനീയറുടേതാണ് നടപടി. അഞ്ചു വര്‍ഷത്തേക്കു സംസ്ഥാന സര്‍ക്കാറിന്റെ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതു വിലക്കിയിട്ടുമുണ്ട്.
🙏സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്കു പിന്തുണയുമായി പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മണിരത്നം. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് മണിരത്നം പിന്തുണ അറിയിച്ചത്.
🙏കേരളത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചതാണ് ഇക്കാര്യം.
🙏രണ്ടു ലക്ഷം രൂപയിലധികം തുകയ്ക്കുള്ള സ്വര്‍ണം വാങ്ങി കൊണ്ടുപോകാന്‍ ഇ – വേ ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയ ജി എസ് ടി കൗണ്‍സില്‍ യോഗത്തിനെതിരെ സ്വര്‍ണ വ്യാപാരികളുടെ സംഘടനകള്‍ പ്രതിഷേധിച്ചു.
🙏മലബാറില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ രണ്ടാം ഘട്ട പ്രക്ഷോഭം തുടങ്ങി. അടുത്ത ദിവസങ്ങളിലായി ഉപരോധ സമരങ്ങള്‍ നടത്തും. എംഎസ്എഫാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടത്.
🙏കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധിച്ച എംഎസ്എഫ് പ്രവര്‍ത്തകരെ കൈ വിലങ്ങണിയിച്ച കൊയിലാണ്ടി എസ്ഐക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
🙏സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില
ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.
🙏ഭൂമി മക്കളുടെ പേരിലേക്കു മാറ്റാന്‍ 25,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ കോടതി വെറുതെ വിട്ടു. കുമളി കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജാഫര്‍ ഖാന്‍, ഡെപ്യൂട്ടി കളക്ടര്‍ ഷാനവാസ് ഖാന്‍ എന്നിവരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വെറുതെ വിട്ടത്.
🙏തൊപ്പി എന്നറിയിപ്പെടുന്ന യൂട്യൂബര്‍ നിഹാദ് വീണ്ടും അറസ്റ്റിലായി. യൂട്യൂബിലൂടെ അവഹേളിച്ചെന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയിലാണ് നിഹാദിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടത്.
🙏മദ്യപിച്ചു വഴക്കുണ്ടാക്കി ഗ്രോട്ടോ തകര്‍ത്ത മൂന്നു പേര്‍ പിടിയില്‍. വയനാട് ജില്ലയിലെ പിലാക്കാവ് സെന്റ് ജോസഫ്‌സ് ദേവാലയത്തിന്റെ ഗ്രോട്ടോ തകര്‍ത്ത സംഭവത്തില്‍ അമിത് ടോം രാജീവ്, റിവാള്‍ഡ് സ്റ്റീഫന്‍, മുഹമ്മദ് ഇന്‍ഷാം എന്നിവരാണ് പിടിയിലായത്.
🙏കണ്ണൂര്‍ തോട്ടടയില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് കാഞ്ഞങ്ങാട് സ്വദേശി അഹമ്മദ് സാബിക്ക് മരിച്ചു. ഇരുപതിലധികം പേര്‍ക്കു പരിക്കേറ്റു.
ദേശീയം
🙏ഉത്തരേന്ത്യയില്‍ മഴക്കെടുതി മൂലമുള്ള മരണം 41 ആയി. ഹിമാചല്‍ പ്രദേശിനു പുറമെ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും പ്രളയക്കെടുതിയിലാണ്. ഹിമാലയന്‍ നദികള്‍ കരകവിഞ്ഞതോടെ ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ഡല്‍ഹി, യുപി സംസ്ഥാനങ്ങളില്‍ പ്രളയമാണ്. പഞ്ചാബില്‍ മൊഹാലി, രൂപ്നഗര്‍, സിര്‍ക്കാപൂര്‍ പ്രദേശങ്ങള്‍ വെള്ളത്തിലായി.
🙏പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. 33,368 സീറ്റുകളില്‍ തൃണമൂല്‍ വിജയിച്ചു. ബിജെപിക്ക് 5,898 സീറ്റുകളേ നേടാനായുള്ളൂ. ഇടതു സഖ്യം 3,547 സീറ്റു നേടി. ഇതില്‍ ഇടതു പാര്‍ട്ടികള്‍ക്ക് 2,095 സീറ്റും കോണ്‍ഗ്രസിന്1,452 സീറ്റും ലഭിച്ചു.
🙏കാന്‍സറിനും, അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കാന്‍ അന്‍പതാമത് ജി എസ് ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചികിത്സാ ഉപകരണങ്ങളുടെ വിലയും കുറയും.
🙏തിയേറ്ററില്‍ വില്‍ക്കുന്ന ഭക്ഷണത്തിന്റെ ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. രണ്ടു ലക്ഷം രൂപയിലധികം വിലയ്ക്കുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്തു കൊണ്ടുപോകാന്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കും. ഓണ്‍ലൈന്‍ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തി.
🙏പാകം ചെയ്യാത്തതും വറക്കാത്തതുമായ ഭക്ഷണങ്ങള്‍ക്കു വില കുറയും. പാക്ക് ചെയ്ത പപ്പടത്തിന് ജിഎസ്ടി പതിനെട്ടില്‍ നിന്ന് അഞ്ചാക്കി കുറച്ചു.
🙏ലോക്സഭാ തെരഞ്ഞെടുപ്പിനു ബിജെപിക്കെതിരേ ഐക്യവേദി രൂപീകരിക്കാനുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുടെ അടുത്ത യോഗം 17, 18 തീയതികളില്‍ ബംഗളൂരുവില്‍ ചേരും. പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുനന്‍ ഖര്‍ഗെയാണു കത്തയച്ചത്.
🙏മണിപ്പൂരിലെ കുക്കി വിഭാഗക്കാര്‍ക്കു സൈനിക സംരക്ഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. സൈന്യത്തെ കോടതി നിയന്ത്രിക്കുന്നതു ശരിയല്ലെന്നും ക്രമസമാധാനപാലനം കോടതിക്ക് ഏറ്റെടുക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
🙏ബെംഗളൂരുവില്‍ ടെക് കമ്പനിയില്‍നിന്നു പിരിച്ചുവിട്ടതിന് എംഡിയെയും സിഇഒയെയും ജോക്കര്‍ ഫെലിക്സ് എന്നു സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുള്ള മുന്‍ ജീവനക്കാരന്‍ കുത്തിക്കൊന്നു. ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി പാണീന്ദ്ര സുബ്രഹ്‌മണ്യ, സിഇഒ വിനു കുമാര്‍ എന്നിവരാണു കൊല്ലപ്പെട്ടത്.
🙏ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ കേസില്‍ രാജിവയ്ക്കുമോയെന്നു ചോദിച്ച വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്ഷുഭിതനായി മൈക്കു തട്ടിത്തെറിപ്പിച്ച് ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഡല്‍ഹി വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങവെയാണ് ടൈംസ് നൗവിന്റെ വനിതാ റിപ്പോര്‍ട്ടര്‍ ചോദ്യവുമായി എത്തിയത്.
🙏മധ്യപ്രദേശിലെ കൂനോ നാഷണല്‍ പാര്‍ക്കില്‍ ആണ്‍ ചീറ്റപ്പുലി ചത്തു. നാലു മാസത്തിനിടെ ഏഴാമത്തെ ചീറ്റയാണു ചത്തത്.
അന്തർദേശീയം
🙏യുക്രെയിന് അംഗത്വം നല്‍കാന്‍ തയാറാണെന്നു പ്രഖ്യാപിച്ച നാറ്റോ ഉപാധികള്‍ മുന്നോട്ടുവച്ചു. റഷ്യയുമായി യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഉടനേ അംഗത്വം നല്‍കില്ലെന്നാണു നാറ്റോ നിലപാടെടുത്തത്.
കായികം
🙏ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ എട്ട് റണ്‍സിന്റെ ജയവുമായി ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 87ന് എല്ലാവരും പുറത്താവുകയായിരുന്നു. മലയാളി താരം മിന്നു മണി നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട്് വിക്കറ്റ് നേടി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
🙏ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ഡൊമനിക്കയിലെ വിന്‍സ്ഡര്‍ പാര്‍ക്കില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ യുവതാരം യശസ്വി ജയ്‌സ്വാള്‍ ഇന്ത്യക്കായി അരങ്ങേറുമെന്ന് ക്യാഫ്റ്റന്‍ രോഹിത് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരം ജൂലൈ 20 ന് ആരംഭിക്കും.