തലസ്ഥാനത്ത് സി പി ഐ എമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ്

Advertisement

തിരുവനന്തപുരം.തലസ്ഥാനത്ത് സി പി ഐ എമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ്. ആരോപണം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ.കോടതിയിൽ കെട്ടിവച്ച ജാമ്യ തുക വെട്ടിച്ചെന്നാണ് പാർട്ടിക്ക് പരാതി

സമര കേസിൽപ്പെട്ടവരെ ജാമ്യത്തിലിറക്കാൻ എട്ടു ലക്ഷം രൂപ പിരിച്ചു. കേസ് വെറുതെ വിട്ടതിനാൽ ഈ തുക തിരികെ ലഭിച്ചു. ഇത് പാർട്ടിക്ക് നൽകിയില്ലെന്ന് ആണ് മുൻ ഏരിയാ കമ്മിറ്റി അംഗത്തിന്റെ പരാതി.ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വത്തിനും പരാതി ലഭിച്ചു