സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി മണിരത്നം

Advertisement

കോഴിക്കോട് . സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി പ്രശസ്ത സിനിമാ സംവിധായകൻ മണിരത്നം. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ്, മണിരത്നം പിന്തുണയറിയിച്ചത്. മണിരത്നത്തിന്റെ പിന്തുണ പദ്ധതിക്ക് ഊർജമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

പ്രശസ്തമായ സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തി, വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം. ഈ പദ്ധതിക്കാണ് പ്രശസ്ത സിനിമാ സംവിധായകൻ മണിരത്നം പിന്തുണയറിയിച്ചത്. മണിരത്നത്തിന്റെ സംവിധാനത്തിൽ, പുറത്തിറങ്ങിയ ബോംബെ എന്ന സിനിമ ചിത്രീകരിച്ച കാസർഗോട്ടെ ബേക്കൽ കോട്ടയും പദ്ധതിയുടെ ഭാഗമാണ്. ബേക്കലിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാമെന്ന് മണിരത്നം അറിയിച്ചു. ചിത്രത്തിലെ താരങ്ങളും ചടങ്ങിനെത്തും. മണിരത്നത്തിന്റെ പ്രോത്സാഹനവും സാന്നിധ്യവും പദ്ധതിക്ക് ഊർജമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

സിനിമാ ടൂറിസത്തിലൂടെ സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളെ കേരളത്തിലെത്തിക്കാൻ കഴിഞ്ഞാൽ മേഖലയിൽ അത് വലിയ ചലനമുണ്ടാക്കും.