കാട്ടുപന്നി ഓട്ടോയിലിടിച്ച് വനിതാ ഡ്രൈവര്‍ മരിച്ചു

Advertisement

നെന്മാറ: കാട്ടുപന്നി ഓട്ടോയിലിടിച്ച് വനിതാ ഡ്രൈവര്‍ മരിച്ചു. സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോയിലാണ് രാവിലെ രണ്ട് കാട്ടുപന്നികള്‍ ഇടിച്ചത്. ഓട്ടോ പാടേ മറിഞ്ഞു.നെന്മാറ വക്കാല ആലമ്ബള്ളം സ്വദേശി വിജീഷ സോണിയ (37) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.45ഓടെയാണ് ദാരുണസംഭവം.സ്‌കൂള്‍ ട്രിപ്പ് എടുക്കുന്നതിനിടെ കരിങ്കം പളളിക്ക് മുന്നില്‍വെച്ച് വിജിഷ ഓടിച്ചിരുന്ന ഓട്ടോറിക്ഷക്ക് മുന്നിലേക്ക് കാട്ടുപന്നി കുറുകെ ചാടിയതിനെതുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജീഷയുടെ ജീവന്‍ രക്ഷിക്കാനായില്ല

ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കേറ്റു.കഴിഞ്ഞ മാസം ഇവിടെ ബൈക്കില്‍ കാട്ടുപന്നിയിടിച്ച് ഒരാള്‍ മരിച്ചിരുന്നു.