പ്രിയ വർഗീസ് കണ്ണൂർ സർവകലാശാലയിൽ ജോലിയിൽ പ്രവേശിച്ചു

Advertisement

കണ്ണൂർ .രാഷ്ട്രീയ വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ പ്രിയ വർഗീസ് കണ്ണൂർ സർവകലാശാലയിൽ ജോലിയിൽ പ്രവേശിച്ചു. നീലേശ്വരം ക്യാമ്പസിലെ മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലാണ് നിയമനം. ഹൈക്കേടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രിയ നിയമനം നേടിയത്. ഹൈക്കോടതി ഉത്തരവിനെതിരെ യുജിസി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻ്റെ ഭാര്യയായ പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. തുടർന്നാണ് സർവ്വകലാശാല നിയമന ഉത്തരവ് കൈമാറിയത്. ഉത്തരവ് ലഭിച്ചതിന് പിന്നാലെ പ്രിയ വർഗീസ് സർവകലാശാല ആസ്ഥാനത്ത് എത്തി ജോലിയിൽ പ്രവേശിച്ചു. നീലേശ്വരം ക്യാമ്പസിലാണ് നിയമനം.

പ്രിയക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷൻ ഉത്തരവിനെതിരെ യുജിസി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. 2018 ലെ റെഗുലേഷൻ നിഷ്കർഷിക്കുന്ന മതിയായ യോഗ്യത പ്രിയക്ക് ഇല്ലെന്നാണ് യുജിസി വാദം. കേസിലെ സുപ്രീം കോടതിയുടെ അന്തിമ നിലപാട് നിയമനത്തിൻ്റെ ഭാവി തീരുമാനിക്കുന്നതിൽ നിർണായകമാകും.