മഞ്ചേരി.കരിപ്പൂർ വിമാനത്താവളം വഴിയുള്ള ഹെറോയിൻ കടത്തുകേസിൽ വിദേശ വനിതക്ക് 16 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
സാംബിയൻ വംശജയായ ബിഷാല സോക്കോ ക്കെതിരെ മഞ്ചേരി എന്‍ഡിപിഎസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2021 സെപ്റ്റംബറിൽ ആണ് ദോഹയിൽനിന്ന് 4.9 കിലോ ഗ്രാം ഹെറോയിനുമായി ഇവർ ഡിആർഐയുടെ പിടിയിലാകുന്നത്.
അന്താരാഷ്ട്ര മാർക്കറ്റിൽ 32.4 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ ആയിരുന്നു ഇവർ കടത്താൻ ശ്രമിച്ചത്