മൊബൈലിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ ഈസി ആയി ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാം

Advertisement

ഇന്‍കം ടാക്സ് റിട്ടേണ്‍ നിങ്ങളുടെ മൊബൈലിലൂടെ ഈസി ആയി ഫയല്‍ ചെയ്യാം.ഇതിന് ഏതാനും സ്റ്റെപ്പുകള്‍ മനസിലാക്കിയാല്‍ മതി അത് ചുവടേ വിവരിക്കുന്നു.
ജൂലൈ 31 ന് e-filing സമയം അവസാനിക്കുകയാണല്ലോ. നിങ്ങളുടെ മൊബൈലിൽ നിന്ന് 5മിനിറ്റ് കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യമാണ് ഇ ഫയലിംഗ്.
ഇപ്പോൾ പുതിയ സൈറ്റ് ആണ്. www.incometax.gov.in
ഈ സൈറ്റ് ഓപ്പൺ ചെയ്താൽ മുകളിൽ വലത് ഭാഗത്തായി ലോഗിൻ കാണാം. ലാപ്ടോപിലും ഇതേ രീതിയിൽ ആയിരിക്കും. ലോഗിൻ ക്ലിക്ക് ചെയ്താൽ
യൂസർ ഐഡി ചോദിക്കും. നിങ്ങളുടെ ക്യാപിറ്റൽ ലെറ്റർ പാൻ നമ്പറാണ് യൂസർ ഐഡി. എന്റർ ചെയ്തു continue അടിക്കുക. പിന്നീട് Please confirm secure എന്നതിൽ ടിക്ക് ചെയ്തതിനുശേഷം

നിങ്ങളുടെ password നൽകുക

പിന്നീട് file now എന്നതിൽ ക്ലിക്ക് ചെയ്യുക.

Assessment year2023- 24 സെലക്ട് ചെയ്യുക.

Online mode കൊടുത്തു continue ബട്ടൻ അടിക്കുക.

പിന്നീട് start new filing അടിച്ച് individual സെലക്ട് ചെയ്തു continue ചെയ്യുക. ഐ ടി ആർ ഫോമിൽ ITR-1 സെലക്ട് ചെയ്യുക.

PROCEED WITH ITR ക്ലിക്ക് ചെയ്യുക.
Let us get started ക്ലിക്ക് ചെയ്യുക. പിന്നീട് വരുന്ന വിൻഡോയിൽ ആദ്യത്തെ

taxable income is more than basic limit സെലക്ട് ചെയ്യുക. Continue ചെയ്യുക. ഓക്കേ അടിക്കുക.

റിട്ടേൺ സമ്മറിയിൽ പേഴ്സണൽ ഇൻഫർമേഷൻ ക്ലിക്ക് ചെയ്യുക. അതിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതില്ല . nature of employment , state government സെലക്ട് ചെയ്യുക.
Are you opting new regime എന്നത് no അടിക്കുക.

ബാങ്ക് അക്കൗണ്ട് ശരിയാണെന്ന് ചെക്ക് ചെയ്യുക. Confirm ബട്ടൻ അടിക്കുക.

അടുത്തതായി gross total income ക്ലിക്ക് ചെയ്യുക. കുറച്ച് ചോദ്യങ്ങൾ കാണാം. അത് സ്റ്റേറ്റ് govt എംപ്ലോയിസിന് ബാധകമല്ലാത്തതാണ്. Continue അടിക്കുക.

Income from salary എന്ന ഒരു വിൻഡോ കാണാം. ചിലരുടേത് ഓട്ടോ ഫിൽഡ് ആയിരിക്കും. അങ്ങനെ അല്ലെങ്കിൽ അതിൽ വലതുഭാഗത്ത് edit എന്ന ബട്ടനിൽ ക്ലിക് ചെയ്യുക.

നിങ്ങളുടെ ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റിൽ ഉള്ള മുഴുവൻ സാലറി, salary as per section 17(1) ൽ എന്റെർ ചെയ്യുക.
IV option C യിൽ പ്രൊഫഷണൽ ടാക്സ് എന്റെർ ചെയ്യുക. സേവ് ചെയ്യുക.
ഹൗസിങ് ലോൺ ഉള്ളവർ താഴെ income from house property എന്ന വിൻഡോ കാണാം. അവിടെ edit ബട്ടണിൽ ക്ലിക്ക് ചെയ്താൽ type of house property, self occupied സെലക്ട് ചെയ്താൽ അതിന്റെ interest എന്റർ ചെയ്യാനുള്ള കോളം വരും. അത് ചെയ്തതിനു ശേഷം add ബട്ടൺ ക്ലിക്ക് ചെയ്യക. Confirm കൊടുക്കുക.
അടുത്തതായി total deductions എന്നത് ക്ലിക്ക് ചെയ്യുക. CMDRF കൊടുത്തവർ ആദ്യത്തെ ചോദ്യത്തിന് യെസ് കൊടുക്കണം.
നാലാമത്തെ ചോദ്യമായ 80 C യിൽ പിഎഫും എൽഐസി യും പരമാവധി ഒന്നര ലക്ഷം വരെ എന്റർ ചെയ്യാം.
ഈ വർഷം മുതൽ മെഡിസപ്പ് ഉള്ളതുകൊണ്ട് 80D ൽ അത് ചേർക്കണം.
സേവിങ്സ് ബാങ്ക് അക്കൗണ്ടിൻ്റെ 10000 ന് മുകളിൽ ഇൻ്ററസ്റ്റിന് ടാക്സ് കൊടുക്കണം. പലർക്കും ചെറിയ ഇൻ്റെറസ്റ്റുകൾ വരുമാനമായി കാണിച്ചിട്ടുണ്ടാവും. അത് 80TTA ൽ കുറവ് വരുത്താം. 10000 ത്തിന് മുകളിലാണ് പലിശ എങ്കിൽ അത് മുഴുവന്‍ എൻ്റർ ചെയ്യുക. അതിൻറെ മുകളിലുള്ള തുകയുടെ ടാക്സ് മാത്രമേ പിടിക്കുകയുള്ളൂ.
80 E യിൽ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി എടുത്ത ലോൺ ഇന്റെ പലിശ കൊടുക്കാം.
പിഎഫ് ഒന്നരലക്ഷം എത്താത്ത എൻ പി എസ് ഉള്ളവർ 80ccd 1 ൽ എൻ പി എസിലെ 50000 ന് മുകളിലുള്ള തുക കൊടുക്കാം. 80ccd 1Bൽ NPS ലേ 50000 വരെ കൊടുക്കാം. പിന്നീട് continue ബട്ടൻ അടിക്കുക.

Cmdrf കൊടുത്തവർ Add 80 G ൽ വിവരങ്ങൾ കൊടുക്കേണ്ടതാണ്. പിന്നീട് confirm ബട്ടൻ ക്ലിക്ക് ചെയ്യുക.
പിന്നീട് tax paid എന്ന വിൻഡോ ആണ് അതിൽ ഇതുവരെ നിങ്ങൾ അടച്ച ടാക്സ് കാണിക്കുന്നതാണ്. അത് ഉറപ്പു വരുത്തി confirm ചെയ്യുക.
അവസാനത്തെ വിൻഡോ total tax liability ആണ്. നിങ്ങൾക്ക് ഇനി എത്ര ടാക്സ് അടയ്ക്കാൻ ഉണ്ടെന്ന് അതിൽ കാണിക്കും. ടാക്സ് ഒന്നും അടക്കാൻ ഇല്ലെങ്കിൽ proceed ബട്ടൺ ക്ലിക്ക് ചെയ്യുക.
Preview റിട്ടേൺ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേരിനു നേരെ ക്ലിക്ക് ചെയ്യുക. നിങ്ങൾ ഫയൽചെയ്ത റിട്ടേൺ കാണാം.
ഏറ്റവും താഴെക്കാണുന്ന proceed to validation ക്ലിക്ക് ചെയ്യുക. പിന്നീട് proceed verification ക്ലിക്ക് ചെയ്യുക. e Verify now ക്ലിക്ക് ചെയ്തു continue അടിക്കുക. നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തതാണെങ്കിൽ ആദ്യത്തെ ഓപ്ഷൻ ആയ I would like to e verify OTP on mobile എന്നത് ക്ലിക്ക് ചെയ്തു continue അടിക്കുക. അവസാനമായി നിങ്ങളുടെ മൊബൈലിൽ വന്ന OTP നൽകി I agree to validation ക്ലിക്ക് ചെയ്തു submit അടിക്കുക.

ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ ടെന്‍ഷനില്ലാതെ സ്വയം തങ്ങളുടെ ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാം.

Advertisement