പാലക്കാട്. കൊഴിഞ്ഞാമ്പാറയില്‍ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ് യുവാക്കള്‍ക്ക് ദാരുണാന്ത്യം.പെരുവമ്പ് വെള്ളപ്പന സ്വദേശി സി.വിനു,പൊല്‍പ്പുള്ളി വേര്‍കോലി സ്വദേശി എന്‍.വിനില്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്ത് പഴയ വീട് പൊളിച്ച് മാറ്റുകയായിരുന്നു പെരുവമ്പ് വെള്ളപ്പന സ്വദേശി വിനുവും പൊല്‍പ്പുള്ളി വേര്‍കോലി സ്വദേശി വിനിലും.കെട്ടിടെ പൊളിച്ചു മാറ്റുന്നതിനിടെ ചുമരിടിഞ്ഞ് രണ്ടുപേരുടേയും ദേഹത്തേക്ക് വീഴുകയായിരുന്നു.വലിയ ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്.സ്ലാബിനകത്ത് നിന്ന് ഇരുവരെയും അത്താണിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ട ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി