എലിപ്പനിയും മലേറിയയും ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം

Advertisement

എലിപ്പനിയും മലേറിയയും ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം.പാലക്കാട് കുറശ്ശകുളം സ്വദേശി റാഫി (43) ആണ് മലേറിയ ബാധിച്ച് മരിച്ചത്.
ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും രാത്രിയോടെ മരിക്കുകയുമായിരുന്നു.
ആഫ്രിക്കയിൽ ജോലിക്ക് പോയി മടങ്ങിയെത്തിയതായിരുന്നു റാഫി. ആരോഗ്യ വകുപ്പിൻ്റെ ഇന്നത്തെ ഔദ്യോഗിക കണക്കിലാണ് ഒരു എലിപ്പനി മരണം സ്ഥിരീകരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 11,885 പേർ പനി ബാധിച്ച് ചികിത്സ തേടി. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. 177 പേർക്ക് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.16 പേർക്ക് എലിപ്പനിയും 18 പേർക്ക് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. മലപ്പുറത്താണ് ഇന്നും പനി ബാധിതർ കൂടുതൽ. 2150 പേരാണ് മലപ്പുറത്ത് ചികിത്സ തേടിയത്.