കേരളത്തിലെ സ്ഥാനാർത്ഥികൾ: പ്രാഥമിക പരിഗണനാ പട്ടികയിൽ ധാരണ രൂപപ്പെടുത്തി ബിജെപി

Advertisement

ന്യൂഡെല്‍ഹി.ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് പ്രാഥമിക പരിഗണനാ പട്ടികയിൽ ധാരണ രൂപപ്പെടുത്തി ബി.ജെ.പി കേന്ദ്ര നേത്യത്വം. വി.മുരളിധരനും, രാജിവ് ചന്ദ്രശേഖറും മത്സര രംഗത്ത് ഉണ്ടാകുമെന്നാണ് സൂചന.

തിരുവനന്തപുരത്ത് അജിത്ത് ഡോവൽ, നിർമ്മലാ സീതാരാമൻ മുതൽ രാജിവ് ചന്ദ്രശേഖർ വരെ 5 പേരുകൾ പരിഗണനയിൽ. സൈന്യത്തിൽ നിന്ന് ഉടൻ വിരമിയ്ക്കുന്ന ഉന്നത വ്യക്തിയും തിരുവനന്തപുരത്തെ പട്ടികയിൽ.

കുമ്മനവും , കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രനും , പി.കെ ക്യഷ്ണദാസ്സും സ്ഥാനാർത്ഥികളാകും. എം.ടി രമേശ്, എ.എൻ രാധാക്യഷ്ണൻ, സന്ദീപ് വാര്യർ എന്നിവരും സ്ഥാനാർത്ഥി പട്ടികയിൽ. സുരേഷ് ഗോപിയുടെ പേര് ത്യശ്ശൂരിൽ തന്നെ.വയനാട്ടിൽ നെഹ്റു കുടുംബാംഗം മത്സരിച്ചാൽ ദേശിയ നേതാവ് എതിർസ്ഥാനാർത്ഥിയായി വരും.