ജൂലൈ പകുതി ആയിട്ടും ജൂൺ മാസത്തെ ശമ്പളമില്ല, കെഎസ്ആര്‍ടിസി ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്

Advertisement

തിരുവനന്തപുരം . ജൂലൈ പകുതി ആയിട്ടും ജൂൺ മാസത്തെ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. ഐഎന്‍ടിയുസി, സിഐടിയു യൂണിയനുകൾ ഉൾപ്പടെയുള്ള സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ
ഇന്ന് രാവിലെ മുതൽ സിഎംഡി ഓഫിസ് ഉപരോധിക്കും. ശമ്പള വിതരണത്തിന് ഇന്നലെയും ധനവകുപ്പ് പണം കൈമാറിയില്ല.30 കോടി അനുവദിച്ചെന്ന് ഗതാഗത വകുപ്പ് അറിയിച്ചെങ്കിലും ധനവകുപ്പ് പണം കൈമാറുന്ന നടപടി പൂർത്തിയാക്കിയില്ല. ശമ്പളം ലഭിക്കാത്തതിനാൽ കെഎസ്ആര്‍ടിസി ജീവനക്കാർ ദുരിതത്തിലാണ്.