സാര്‍ അവധി വേണം; ശമ്പളമില്ല.. കൂലിപ്പണിക്ക് പോകാനാ;വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

Advertisement

തൃശൂരില്‍ കൂലിപ്പണി എടുക്കാന്‍ അവധി ചോദിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവര്‍ അജുവാണ് ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണിക്ക് അവധി ചോദിച്ചത്. 3 ദിവസത്തെ അവധിയാണ് ചോദിച്ചത്. ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു പറഞ്ഞു.
കൃത്യമായി ശമ്പളം ലഭിക്കാത്തതിനാല്‍ കൂലിപ്പണിയെടുക്കാന്‍ മൂന്ന് ദിവസത്തെ അവധി വേണമെന്നായിരുന്നു അജുവിന്റെ അപേക്ഷ. ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ പോലും കാശില്ലെന്നും ജോലിക്ക് വരണമെങ്കില്‍ പോലും കൂലിപ്പണിക്ക് പോകേണ്ട സാഹചര്യമാണെന്നും അവധി വേണമെന്നും അജു കത്തില്‍ പറയുന്നു.
സാര്‍, സാലറി വരാത്തതിനാല്‍ ഡ്യൂട്ടിക്ക് വരുവാന്‍ വണ്ടിയില്‍ പെട്രോളില്ല. പെട്രോള്‍ നിറക്കുവാന്‍ കയ്യില്‍ പണവുമില്ല. ആയതിനാല്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ തൂമ്പ പണിയ്ക്ക് പോവുകയാണ് അതിന് വേണ്ടി മേല്‍പറഞ്ഞ ദിവസങ്ങളില്‍ അവധി അനുവദിച്ചു തരണം എന്നായിരുന്നു ഡ്രൈവറുടെ കത്ത്.

Advertisement