തളിപറമ്പ് നഗരത്തിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

Advertisement

തളിപറമ്പ് : നഗരത്തിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഓട്ടോ ഡ്രൈവർ പി വി മുനീർ, കപ്പാലം സി ജാഫർ, പട്ടുവം പി വി വിനോദ് എന്നിവർക്കാണ് കടിയേറ്റത്. മുനീറിന് ബസ് സ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡിൽ വെച്ചാണ് കടിയേറ്റത്. ജാഫറിനെ മാർക്കറ്റ് റോഡ് ജംഗ്ഷനിലെ കടയുടെ മുന്നിൽ പത്രം വായിച്ചു കൊണ്ടിരിക്കുമ്പോൾ നായ വന്ന് കടിക്കുകയായിരുന്നു. ഹൈവേയിൽ വെച്ചാണ് വിനോദിനെ നായ ആക്രമിച്ചത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.