കൊച്ചി . ലണ്ടനിൽ കുത്തേറ്റ് മരിച്ച പനമ്പിള്ളി നഗർ സ്വദേശി അരവിന്ദന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. ബന്ധുക്കൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി മൃതദേഹം ഏറ്റു വാങ്ങി. ഇന്ന് വൈകീട്ട് നാലുമണിക്ക് രവിപുരത്ത് വച്ചാണ് സംസ്ക്കാരം നടക്കുക. കഴിഞ്ഞ ജൂൺ 16 ന്നായിരിന്നു ലണ്ടനിലെ സൗത്ത് വാർക്കിൽ വച്ച് മലയാളിയായ സൽമാൻ സലിമിന്റെ കുത്തേറ്റ് അരവിന്ദ് മരിച്ചത്. ഒരുമിച്ചു താമസിക്കുന്ന ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സൽമാനെ ലണ്ടൻ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ലണ്ടൻ സ്ഥാനപതി കാര്യാലയത്തിന്റെ ഇടപെടലിലൂടെയാണ് അരവിന്ദന്റെ മൃതദേഹം നാട്ടിൽ എത്തിച്ചത്. അരവിന്ദന്റെ സഹോദരനും ലണ്ടനിലാണ്. അച്ഛനും അമ്മയുമാണ് എറണാകുളം പനമ്പിള്ളി നാഗറിലെ വീട്ടിൽ ഉള്ളത്.