കാമാക്ഷിയിൽ നാലംഗ സംഘം വീടുകയറി ഗൃഹനാഥനെ അടിച്ചു വീഴ്ത്തി സ്വർണ്ണമാല കവർന്നു

Advertisement

ഇടുക്കി. കാമാക്ഷിയിൽ നാലംഗ സംഘം വീടുകയറി ഗൃഹനാഥനെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു. മാളൂർ സിറ്റി സ്വദേശി വേലംപറമ്പിൽ തങ്കച്ചന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം. അക്രമത്തിൽ തങ്കച്ചന് സാരമായി പരിക്കേറ്റു. മുഖംമൂടി അണിഞ്ഞെത്തിയ സംഘം ഒറ്റയ്ക്ക് താമസിച്ചിരുന്ന തങ്കച്ചനെ അടിച്ചു വീഴ്ത്തിയ ശേഷം മൂന്നര പവൻ തൂക്കം വരുന്ന മാല കവരുകയായിരുന്നു. തങ്കച്ചന്റെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ അക്രമികൾ രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയില് രാത്രി തന്നെ പ്രതികളെ തങ്കമണി പോലീസ് പിടികൂടി.