തൊടുപുഴ കൈവെട്ട് കേസ്: മാനവികത പുലരണമെന്ന് പ്രൊഫ: റ്റി.ജെ.ജോസഫ്

Advertisement

തൊടുപുഴ: കേസിൽ എനിക്ക് ഉണ്ടായിരുന്ന ഉത്തരവാദിത്വം സാക്ഷി പറയുകയെന്നതായിരുന്നു.അത് ഞാൻ ചെയ്തു. വിധി അറിഞ്ഞ ശേഷം പ്രൊഫ: ടി.ജെ ജോസഫിൻ്റെ ആദ്യ പ്രതികരണം ഇതായിരുന്നു. ഏത് ശിക്ഷയും എന്ന ബാധിക്കുന്നതല്ല .എൻ്റെ കൗതുകം ശമിച്ചു. അല്ലാതെ യാതൊരു വികാരവുമില്ല. രാഷ്ട്രീയ നിരീക്ഷകരും പറയട്ടെ. നിയമഞ്ജന്മാരും വിധിയെപ്പറ്റി ബാക്കി പറയട്ടെ എന്നും പ്രൊഫ: ജോസഫ് പറഞ്ഞു. ഞാനൊരു ഇരയായി. പ്രാകൃതമായ ഒരു അന്ധവിശ്വാസത്തിൻ്റെ പേരിലാണ് ഇത് നടന്നത്. വേദന എല്ലാവർക്കും ഒരുപോലെയാണ്. വിധിയുടെ മെറിറ്റിലേക്ക് ഞാൻ കടക്കുന്നില്ല. എല്ലാവരും സുഖമായി ജീവിക്കണ്ട ഭൂമിയിൽ അന്ധവിശ്വാസംമാറി ,മാന വികത പുലരന്ന ഒരു ലോകത്തിനായി ഞാൻ കാത്തിരിക്കുന്നു എന്നും പ്രൊഫ. ജോസഫ് പറഞ്ഞു.

തൊടുപുഴ ന്യൂമാൻസ് കോളജ് അധ്യാപകനായിരുന്ന ടിജെ ജോസഫിൻ്റെ കൈവെട്ടിയ കേസിൽ ഇന്നലെ കുറ്റക്കാരന്ന് കണ്ടെത്തിയ 2,4,5
എന്‍ഐഎ കോടതി ജഡ്ജി അനിൽ ഭാസ്കർ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
എന്‍ഐഎ ഹാജരാക്കിയ കുറ്റപത്രത്തിലെ പതിനൊന്നു പ്രതികളിൽ ആറ് പേർ കുറ്റക്കാരെന്ന് ഇന്നലെ എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു.
2010 ജൂലൈ 4 ന് ആയിരുന്നു ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് കേസ്സിനാസ്പദമായ സംഭവം. തൊടുപുഴ ന്യൂമാൻസ് കോളജ് അധ്യാപകനായ ടിജെ ജോസഫിൻ്റെ കൈവെട്ടിയ കേസിൽ പന്ത്രണ്ട് പേരുടെ പ്രതി പട്ടികയാണ് എന്‍ഐഎ കോടതിയിൽ ഹാജരാക്കിയത്. പ്രൊഫസറുടെ കൈ വെട്ടിയ ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്. മറ്റു പതിനൊന്നു പേരിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 5 പേരെ വെറുതെവിട്ടു.

Advertisement