നെടുങ്കണ്ടം.തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനിക്ക് എതിരെ പരോക്ഷ വിമർശനവുമായി മുൻ മന്ത്രി എംഎം മണി. റബറിന് 300 രൂപയാക്കിയാൽ ബിജെപിക്ക് എം പിയെ ഒണ്ടാക്കികൊടുക്കാമെന്ന് ഒരു കത്തോലിക്ക ബിഷപ്പ് പറഞ്ഞു.
മണിപ്പൂരിൽ ആളുകളെ കൊന്നോണ്ട് ഇരിക്കുകയാണ്. ബിഷപ്പുമാരെയും തട്ടും. 300 രൂപയ്ക്ക് എംപിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോൾ നാവടക്കി ഇരിക്കുകയാണെന്നും എംഎം മണി. നെടുങ്കണ്ടത്ത് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം