പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവം; പോലീസ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കും കേസ്

Advertisement

കൊട്ടാരക്കര: മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ പോലീസ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കുമെതിരെ കേസ്. ആംബുലൻസിലുണ്ടായിരുന്ന രോഗിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലൻസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

സംഭവത്തിൽ തന്നെ പ്രതിയാക്കാൻ നീക്കമെന്ന് ആരോപിച്ച് ആംബുലൻസ് ഡ്രൈവർ നേരത്തെ രംഗത്തുവന്നിരുന്നു. പോലീസ് ആക്ഷേപിച്ചെന്നും സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ ഓടിക്കുന്നതെന്ന് പരിഹസിച്ചെന്നും ആംബുലൻസ് ഡ്രൈവർ നിതിൻ പറഞ്ഞു. വീഴ്ച വരുത്തിയത് പൈലറ്റ് വാഹനമാണെന്ന് രോഗിയുടെ ഭർത്താവും ആരോപിച്ചു.