പാലത്തിൽ നിന്ന് യുവതി കുഞ്ഞുമായി പുഴയിലേക്ക് ചാടി,

Advertisement

വയനാട്. കോട്ടത്തറ പാത്തിക്കൽ പാലത്തിൽ നിന്ന് യുവതി കുഞ്ഞുമായി പുഴയിലേക്ക് ചാടി. വെണ്ണിയോട് പാത്തിക്കൽ അനന്തഗിരി വീട്ടിൽ ഓംപ്രകാശിന്റെ ഭാര്യ 33 വയസുള്ള ദർശനയാണ് അഞ്ചു വയസ്സുള്ള മകൾ ദക്ഷയുമായി പുഴയിലേക്ക് ചാടിയത്. സമീപത്ത് തോട്ടത്തിൽ ജോലി ചെയ്തിരുന്ന നിഖിൽ പുഴയിലേക്ക് എടുത്തു ചാടി യുവതിയെ കരയ്ക്ക് കയറ്റി.

ദർശന മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലാണ് .. വിഷം കഴിച്ച ശേഷമാണ് ഇവർ പുഴയിലേക്ക് ചാടിയത്. ദക്ഷയ്ക്കായി പുഴയിൽ പൊലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, സന്നദ്ധ സംഘടനയായ പൾസ് പ്രവർത്തകർ എന്നിവർ തിരച്ചിൽ തുടരുകയാണ്.. കൽപ്പറ്റ ഡിവൈഎസ്പി സജീവനും സ്ഥലത്തുണ്ട്. ദർശനയുടെ ഭർത്താവ് ഓം പ്രകാശ് സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്