മുതലപ്പൊഴി സംഘർഷം, കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

Advertisement

തിരുവനന്തപുരം.മുതലപ്പൊഴി സംഘർഷത്തിൽ ഫാദർ യൂജിൻ പെരേരക്കും മത്സ്യത്തൊഴിലാളികൾക്കു മെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ച് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ.

അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലക്കാണ് മത്സ്യ തൊഴിലാളികളും ലാറ്റിൻ കാത്തലിക്ക് അസോസിയേഷനും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഫാദർ യൂജിൻ പെരേരക്കെതിരെ എടുത്ത കലാപാഹ്വാന കേസ് പിൻവലിക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.

ഒപ്പം മത്സ്യത്തൊഴിലാളികൾക്കെതിരെ ഗതാഗത തടസം ഉണ്ടാക്കിയെന്ന പേരിൽ എടുത്ത കേസ് പിൻവലിക്കുക, മുതലപ്പൊഴിയിലെ പ്രശ്നം പരിഹരിക്കുക, മന്ത്രിമാരായ വി. ശിവൻകുട്ടി , ആൻ്റണി രാജു എന്നിവർ രാജിവെക്കുക എന്നീ മുദ്രാവാക്യങ്ങളും പ്രവർത്തകർ ഉയർത്തി. പൊലീസ് സ്റ്റേഷന് 100 മീറ്റർ മുന്നിൽ വച്ച് ബാരിക്കേഡ് സ്ഥാപിച്ചു സമരക്കാരെ പൊലീസ് തടഞ്ഞു. സിഎംപി സംസ്ഥാന സെക്രട്ടറിയും, യുഡിഎഫ് സെക്രട്ടറിയുമായ സിപി ജോൺ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

Advertisement