ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആക്റ്റിംഗ് ചീഫ്ജസ്റ്റിസ്

Advertisement

കൊച്ചി. കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ്ജസ്റ്റിസ് ആയി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിച്ചു.ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്‌.വി.ഭാട്ടി സുപ്രീംകോടതി ജഡ്ജിയായി മാറിയതോടെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് സുപ്രീം കോടതി കൊളീജിയം അടുത്തിടെ ശുപാര്‍ശ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന വെങ്കട്ടനാരായണ ഭട്ടിയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചിരിക്കുന്നത്. 2014 ജനുവരി 23ന് അഡീഷണല്‍ ജഡ്ജിയായാണ് അലക്‌സാണ്ടര്‍ തോമസ് ഹൈക്കോടതിയില്‍ നിയമിതനായത്. 2016 മാര്‍ച്ച് 10ന് സ്ഥിരം ജഡ്ജിയായി നിയമിതനായി. കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വെങ്കട്ടനാരായണ ഭട്ടി, തെലങ്കാന
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം കേന്ദ്രം പുറപ്പെടുവിച്ചിരുന്നു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 32 ആയി ഉയര്‍ന്നു. ജസ്റ്റിസ് ഭാട്ടിക്ക് 2027 മെയ് ആറുവരെ കാലാവധിയുണ്ടാകും. ജസ്റ്റിസ് ഭൂയാന്‍ 2029 ആഗസ്റ്റ് രണ്ടിനായിരിക്കും വിരമിക്കുക. ഇരുവരെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്.

Advertisement