പ്രമേഹത്തിന് മരുന്നുകളെ തന്നെ ആശ്രയിക്കണമെന്നില്ല. പല വീട്ടുവൈദ്യങ്ങളും ഇതിനായി നമുക്കു ചുറ്റുമുണ്ട്. ഭക്ഷണങ്ങളിലെ ചേരുവയായി ഉപയോഗിയ്ക്കുന്ന കറുവാപ്പട്ട പ്രമേഹനിയന്ത്രണത്തില്‍ ഏറെ കേമനാണ്. കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പ്രമേഹം നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ ബയോആക്ടീവ് ഘടകങ്ങള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ ക്രമപ്പെടുത്തുന്നു. ഭക്ഷണത്തില്‍ കറുവാപ്പട്ട ചേര്‍ക്കുന്നതും കറുവാപ്പട്ടയും തേനും കഴിയ്ക്കുന്നതുമെല്ലാം ഗുണകരമാണ്. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്കും ഇത് ഉപയോഗിയ്ക്കാം.
പ്രമേഹരോഗികളോട് ഡോക്ടര്‍മാര്‍ വരെ നിര്‍ദേശിയ്ക്കുന്ന ഒരു മരുന്നാണ് ഓട്‌സ്. ഇത് മുഴുവന്‍ ധാന്യമായതു കൊണ്ടു തന്നെ ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ഫൈബറുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ സഹായിക്കും. പ്രമേഹത്തിന് ഏറ്റവും ചേര്‍ന്നൊരു പ്രതിവിധിയാണ് ഓട്‌സ്. ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കും അത്യുത്തമം
മാവിന്റെ ഇലയും മാംഗോ പൗഡര്‍ അഥവാ ആംചുര്‍ പൗഡറും പ്രമേഹത്തിനുള്ള നല്ല മരുന്നാണ്. മൂന്നു നാലു മാവിലയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ല മരുന്നാണ്. ആംചുര്‍ പൗഡര്‍ കഴിയ്ക്കുന്നതും നല്ലതാണ്. മാവിന്റെ ഇല ഉണക്കിപ്പൊടിച്ച് ഇതു കഴിയ്ക്കാം. മാവില പ്രമേഹം വരാനുള്ള സാധ്യതയും തടയും.
കറിവേപ്പില പ്രമേഹസാധ്യത തടയുന്ന ഒന്നാണ്. ഇത് വെറുംവയറ്റില്‍ മൂന്നു, നാല് ഇല കടിച്ചു തിന്നുന്നത് നല്ലതാണ്. കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതിലുള്ള ഓര്‍ഗാനിക് ഘടകങ്ങള്‍ സ്റ്റാര്‍ച്ചിനെ സിംപിള്‍ ഷുഗറായി മാറ്റി പ്രമേഹസാധ്യത തടയുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും അമിതവണ്ണം തടയാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇതെല്ലാം പ്രമേഹത്തിന്റെ ഫലമായും ഉണ്ടാകും.
പ്രമേഹത്തിനുള്ള മറ്റൊരു മരുന്നാണ് ഉലുവ. കയ്പു നിറഞ്ഞ ഭക്ഷണങ്ങള്‍ പ്രമേഹത്തിന് നല്ലതാണന്ന ശാസ്ത്രം തന്നെയാണ് ഇതിനു പുറികിലും. ഉലുവ ഇന്‍സുലിന്‍ ഉല്‍പാദനത്തിന് പാന്‍ക്രിയാസിനെ സഹായിക്കുന്നു. ഇതില്‍ ഫൈബറും ധാരാളമുണ്ട്. ഇത് സ്റ്റാർച്ചിനെ സിംപിള്‍ ഗ്ലൂക്കോസായി മാറ്റുന്നു. ഉലുവയിട്ടു തിളപ്പിച്ച വെള്ളം പ്രമേഹം കുറയ്ക്കാന്‍ നല്ലതാണ്. രാത്രി 2 സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ ഈ വെള്ളവും കുടിയ്ക്കുക. ഉലുവ കടിച്ചു ചവച്ചു കഴിയ്ക്കുക. വെറുംവയറ്റില്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.