മകളുടെ വിവാഹ ദിവസം അച്‌ഛൻ തീ കൊളുത്തി മരിച്ചു

Advertisement

ആലപ്പുഴ . കഞ്ഞിക്കുഴിയിൽ
മകളുടെ വിവാഹ ദിവസം പിതാവ് തീ കൊളുത്തി മരിച്ചു
.നമ്പുകണ്ടത്തിൽ 54കാരനായ സുരേന്ദ്രൻ ആണ് മരിച്ചത്. വീടിനുള്ളിൽ വച്ചാണ് സ്വയം തീ കൊളുത്തിയത്. വീട് ഭാഗികമായി കത്തി നശിച്ചു. മാരാരിക്കുളം പോലീസ് സ്ഥലത്തെ ഇൻവെസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മകൾ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക്12 ന് മുഹമ്മയിൽ നടക്കാനിരിക്കുകയായിരുന്നു. വർഷങ്ങളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു ഇയാൾ. ഭാര്യ ഉഷ നേരത്തെ മരിച്ചു
അമ്മയുടെ ബന്ധുക്കൾക്കൊപ്പമാണ് മക്കൾ താമസിക്കുന്നത്
.മൂത്ത മകളാണ് സൂര്യ

Advertisement