പാലക്കാട്: പാലക്കാട് മണ്ണാർക്കാട് 12 വയസുകാരനായ ആൺ കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് 43 വർഷം കഠിനതടവ് ശിക്ഷ.
35 കാരനായ ഹംസക്ക് 211000 രൂപ പിഴയും പട്ടാമ്പി കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനു ശിക്ഷ വിധിച്ചിട്ടുണ്ട്. മണ്ണാർക്കാട് ക്രൈം 173/22 SC 733/22 കേസിലാണ് 12 വയസുള്ള ആൺ കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത പ്രതി ഹംസക്ക് 43വർഷം കഠിന തടവും 211000 രൂപ പിഴയും പട്ടാമ്പി കോടതി വിധിച്ചത്. പിഴ സംഖ്യ കുട്ടിക്ക് നൽകണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്ത് അന്യോഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ ജസ്റ്റിൻ, അജിത്കുമാർ എന്നിവരാണ്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയ കുമാർ ഹാജരായി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്.